'ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണല്ലോ, പരിഹാസങ്ങൾക്ക് മറുപടിയില്ല'; അഹാന കൃഷ്ണ
കൊല്ലം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായ കൃഷ്മകുമാർ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കുടുംബം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം മികച്ച പ്രചരണമാണ് കാഴ്ചവെച്ചത്. മണ്ഡലത്തിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും ബി ജെ പി കൂടുതൽ സീറ്റുകളിൽ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മക്കൾ പ്രതികരിച്ചു.
'ഇതൊക്കെ ഞങ്ങൾക്ക് പുതിയ കാര്യങ്ങളാണ്. അച്ഛൻ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് അറിയാൻ താത്പര്യമുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് അദ്ദേഹം മണ്ഡലത്തെ കുറിച്ച് മനസിലാക്കിയതും അവിടുത്തെ ആവശ്യങ്ങളെ കുറിച്ച് പഠിച്ചതുമെല്ലാം. മകൾ എന്ന നിലയിൽ അച്ഛന് വേണ്ട പിന്തുണ നൽകിയിട്ടുണ്ട്.

രാഷ്ട്രീയം ഒക്കെ ഇപ്പോഴാണ് ശ്രദ്ധിച്ച് തുടങ്ങിയത്. അഭിപ്രായമൊക്കെ രൂപീകരിച്ച് വരുന്നതേയുള്ളൂ. അച്ഛന് പരിക്കേറ്റ സമയത്ത് ഉയർന്ന ട്രോളുകൾ ശ്രദ്ധിച്ചിരുന്നില്ല. കാരണം അദ്ദേഹം ആ സമയത്ത് എത്രമാത്രം വേദനയാണ് അനുഭവിച്ചതെന്ന് എനിക്ക് അറിയാം. നമ്മൾ വളരെ ടെൻഷൻ അടിച്ച സമയമാണത്. അതുകണ്ട് കളിയാക്കിച്ചിരിക്കുന്നവരോട് ഒന്നും പറയാനില്ല. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ.
അച്ഛന്റെ കാര്യത്തിൽ നല്ല പ്രതീക്ഷ ഉണ്ട്. അദ്ദേഹം വളര നല്ല പ്രചരണമാണ് കാഴ്ചവെച്ചത്. അച്ഛനിൽ ഒരു നല്ല രാഷ്ട്രീയക്കാരൻ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്', അഹാന കൃഷ്ണ പറഞ്ഞു.
ബിജെപി കൂടുതൽ സീറ്റുകളിൽ വിജയിക്കണമെന്നാണ് ആഗ്രഹം എന്നായിരുന്നു മകൾ ദിയ കൃഷ്ണയുടെ പ്രതികരണം. 'പണ്ട് രാഷ്ട്രീയത്തെ കുറിച്ച് വലിയ അറിവില്ല. എന്നാൽ ഇന്ന് സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് കൂടുതൽ അറിയാൻ സാധിക്കുന്നുണ്ട്. ബി ജെ പി കൂടുതൽ സീറ്റ് എടുക്കണമെന്നതാണ് ആഗ്രഹം. അത് 300 ആണോ 400 ആണോ എന്നതേ ഉള്ളൂ', ദിയ പ്രതികരിച്ചു. ഭാവി എന്നത് ബി ജെ പിയാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പറഞ്ഞത്. അച്ഛൻ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇഷാനിയും ഹൻസികയും പ്രതികരിച്ചു.
വളരെ വൈകിയിട്ടായിരുന്നു കൃഷ്ണകുമാർ കൊല്ലത്ത് സ്ഥാനാർത്ഥിയായി എത്തിയത്. ശക്തമായ പ്രചരണമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചതെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. കൊല്ലത്തെ വികസന മുരടിപ്പിന് ജനം മറുപടി നൽകുമെന്നും കൃഷ്മകുമാർ പ്രതികരിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications