കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി കയറി ഡ്രൈവിങ് ലൈസന്‍സ്; പൃഥിരാജിനും സംഘത്തിനുമെതിരെ മാനനഷ്ട കേസുമായി ഹോസ്പിറ്റല്‍ ഗ്രൂപ്പ്

  • By Desk
Google Oneindia Malayalam News

എറണാകുളം: പൃഥിരാജിനെയും സുരാജ് വെഞ്ഞാറാമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിനെ നിമയ നടപടിയുമായി സ്വകാര്യ ആശുപത്രി. അഹല്യ ഹോസ്പിറ്റല്‍ അധികൃതരാണ് തിയേറ്ററില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

മരട് ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നു; സംവിധായകരായി മേജര്‍ രവിയും കണ്ണന്‍ താമരക്കുളവും ബ്ലെസിയുംമരട് ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നു; സംവിധായകരായി മേജര്‍ രവിയും കണ്ണന്‍ താമരക്കുളവും ബ്ലെസിയും

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ തങ്ങളുടെ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഹോസ്പിറ്റല്‍ അധികൃതര്‍ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥിരാജ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെയാണ് അഹല്യ ഫൗണ്ടേഷന്‍ മാനനഷ്ടക്കേസ് നല്‍കിയിക്കുന്നത്. നയൺ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ശേഷം പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോന്‍ നിർമ്മിച്ച ചിത്രം കൂടിയായിരുന്നു ഡ്രൈവിങ് ലൈസൻസ്.

നേരത്തെ അറിയിച്ചത്

നേരത്തെ അറിയിച്ചത്

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം, സെൻസർ ബോർഡ് തുടങ്ങിയവരും എതിർകക്ഷികളാണ്. പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന്‍ ലാല്‍ ജൂനിയര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന്‍ ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു.

മോശമായി പരാമര്‍ശിച്ചു

മോശമായി പരാമര്‍ശിച്ചു

ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തില്‍ നായകനായ പൃഥിരാജ് പലവട്ടം അഹല്യാ ഗ്രൂപ്പിന്റെ പേര് മോശമായി പരാമര്‍ശിച്ചുവെന്നാണ് സ്ഥാപന അധികൃതര്‍ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സംസ്കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും ഗ്രൂപ്പ് അധികൃതര്‍ പരാതി നല്കിയിട്ടുണ്ട്.

ഹരീന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാര്‍

ഹരീന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാര്‍

ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രം ഡിസംബര്‍ 20 നാണ് തിയറ്റുറുകളിലെത്തിയത്. ഹരീന്ദ്രന്‍ എന്ന സിനിമാ സൂപ്പര്‍സ്റ്റാറായാണ് പ്രിഥിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

വക്കീല്‍ നോട്ടീസ്

വക്കീല്‍ നോട്ടീസ്

സ്ഥാപനത്തെ മനഃപൂർവം അവഹേളിക്കാനുള്ള ശ്രമമാണ് സിനിമയിൽ ഉണ്ടായിട്ടുള്ളതെന്നാണ് ആരോപണം. സിനിമയിലെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ തിരക്കഥാകൃത്ത് സച്ചി, സംവിധായകൻ ലാൽ ജൂനിയർ, അഭിനേതാവായ പ്രിഥ്വിരാജ്, നിർമ്മാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് അഹല്യ ഗ്രൂപ്പ് മാനേജ്മെൻറ് നേരത്തെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

 'കൂടത്തായിയില്‍' മോഹന്‍ലാലും എത്തും; സിനിമയ്ക്കും സീരിയലിനും സ്റ്റേ അനുവദിക്കാതെ കോടതി 'കൂടത്തായിയില്‍' മോഹന്‍ലാലും എത്തും; സിനിമയ്ക്കും സീരിയലിനും സ്റ്റേ അനുവദിക്കാതെ കോടതി

 പൗരത്വ നിയമ വിശദീകരണത്തിനിടെ സംഘര്‍ഷം; ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിന് മര്‍ദ്ദനമേറ്റു പൗരത്വ നിയമ വിശദീകരണത്തിനിടെ സംഘര്‍ഷം; ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിന് മര്‍ദ്ദനമേറ്റു

English summary
ahalia group against driving licence team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X