വെളിപ്പെടുത്തിയതിനെക്കാൾ ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ അഹാന മറച്ചുവെച്ചിട്ടുണ്ട്; ആലപ്പി അഷറഫ്
ഒരുപാട് സിനികളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച സിനിമകളിലെല്ലാം മികച്ച അഭിനയം കാഴ്ച്ച വെച്ച താരമാണ് അഹാന കൃഷ്ണ. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധ കൊടുക്കുന്ന ആളാണ് അഹാന. അടുത്തിടെ അഹാന അഭിനയിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിരുന്നു.
നാൻസി റാണി എന്ന സിനിമയുടെ പ്രൊമോഷന് നടി എത്താത്തിനെ തുടർന്ന് ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യ അഹാനയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അഹാനയും എന്താണ് നടന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ആലപ്പ് അഷറഫ്.

' നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായകന് സിനിമ സംവിധാനം ചെയ്യാനുള്ള പരിജ്ഞാനം ഇല്ലായിരുന്നു. ഇത് മനസ്സിലാക്കിയ അഹാനയും മറ്റ് ചിലരും പരിചയ സമ്പന്നരായ അസോസിയേറ്റ് ഡയറക്ടറെയും പ്രൊഡക്ഷൻ മാനേജരെയും വയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. ഷൂട്ടിംഗ് വേളയിൽ കൂട്ടുകാരോടൊപ്പമുള്ള സംവിധായകന്റെ മദ്യാപാനം ചോദ്യം ചെയ്ത അഹാന അവരുടെ കടുത്ത ശത്രുവായി മാറി.
പിന്നീട് കലിപ്പ് തീർത്തത് അഹാനയുടെ ശബ്ദം മറ്റൊരാളെ വെട്ട് ഡബ്ബ് ചെയ്ത് കൊണ്ടായിരുന്നു. ഇക്കാര്യം അഹാന അറിഞ്ഞു. അഹാനയ്ക്ക് കൊടുത്ത ശബ്ദം കുളമായപ്പോൾ. അഹാനയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാൻ സംവിധായകന്റെ ഭാര്യ അഹാനയുടെ അമ്മയെ വിളിക്കുന്നു. മറ്റാരെയോ വെച്ച് ഡബ്ബിംഗ് കുളമാക്കിയ വിവരവും സംവിധായകൻ ലൊക്കേഷനിൽ വെച്ച് വെള്ളമടിച്ചതിനെക്കുറിച്ചും അഹാനയുടെ അമ്മ ചോദിക്കുന്നു.
എന്റെ ഭർത്താവ് മദ്യം മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ നിങ്ങളുടെ മകൾ ലഹരിക്കടിമയല്ലേ എന്നായിരുന്നു സംവിധായകന്റെ ഭാര്യയുടെ മറുചോദ്യം. സ്വന്തം മകളെ കുറിച്ച് ഇല്ലാത്തതൊക്കെ പറഞ്ഞപ്പോൾ കൂടുതലൊന്നും സംസാരിക്കാതെ അവർ ഫോൺ കട്ട് ചെയ്തു.
അതോട് കൂടി ഇതിന് തിരശ്ശീല വീണു. പിന്നീട് സംവിധായകന്റെ മരണത്തിന് ശേഷം പടത്തിന്റെ പ്രൊമോഷന് വിളിച്ചപ്പോൾ അവർ ചെന്നില്ല. അപ്പോൾ സംവിധായകന്റെ ഭാര്യ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിച്ചു. അതിന് മറുപടിയായി അഹാന വിശദമായ ഒരു വിവരണം പുറത്തുവിട്ടു.
അഹാനയുടെ ആ പോസ്റ്റ് വായിക്കുന്നവർക്ക് തോന്നുന്ന ഒരേയൊരു ഉത്തരമേയുള്ളൂ, പെണ്ണിന്റെ ആത്മാഭിമാനത്തിന് മുന്നിൽ എന്ത് പ്രൊമോഷൻ. ഇങ്ങനൊയരു സാഹചര്യത്തിൽ ആത്മാഭിമാനവും നിലപാടുമുള്ളവർ എടുക്കേണ്ട ധീരമായ നിലപാടാണഅ അഹാന സ്വീകരിച്ചതെന്ന് നിസംശയം പറയാം..
അഹാന വെളിപ്പെടുത്തിയ പല കാര്യങ്ങളും സത്യമാണെന്ന് അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ വെളിപ്പെടുത്തിയതിനെക്കാൾ ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ അഹാന മറച്ചുവെച്ചിട്ടുണ്ടെന്നും എനിക്ക് അറിയാൻ സാധിച്ചു. ഇപ്പോൾ വെളിപ്പെടുത്താത്തത് മരിച്ച ആളോടുള്ള സഹാനുഭൂതി കൊണ്ട് മാത്രമാണെന്ന് മനസ്സിലായി. ആവശ്യമില്ലാതെ പ്രകോപനം ഉണ്ടാക്കിയാൽ ഒരുപക്ഷേ ആ കുട്ടി അതും വെളിപ്പെടുത്തിയേക്കാം.', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications