കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി വരാനിരിക്കെ പോലീസ് തലപ്പത്ത് കൂട്ട അവധി; ബെഹ്റ ദുബായിലേക്ക് പറക്കും..

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവി ഉൾപ്പെടെ മൂന്ന് പോലീസ് മേധാവികൾ കൂട്ട അവധിയിൽ. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ഡിജിപി ബെഹ്റ അവധി എടുക്കുന്നത്. ഔദ്യോഗിക പരിപാടിക്കായി ദുബായിലേക്ക് പോകുന്നതിനാണ് അവധി എടുക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്റലിജൻസ് എഡിജിപി ടികെ വിനോദ് കുമാർ ചൊവ്വാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സാൻഫ്രാൻസിസ്കോയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് ടികെ വിനോദ് കുമാർ അവധിയിൽ പ്രവേശിക്കുന്നത്.

അയോധ്യ വിധി വന്നു, ഇനി ശബരിമല... വ്യാഴാഴ്ചയോ? വെള്ളിയാഴ്ചയോ? അപ്രതീക്ഷിത തീരുമാനത്തിനും സാധ്യത!അയോധ്യ വിധി വന്നു, ഇനി ശബരിമല... വ്യാഴാഴ്ചയോ? വെള്ളിയാഴ്ചയോ? അപ്രതീക്ഷിത തീരുമാനത്തിനും സാധ്യത!

അടുത്ത ആഴ്ചവരെ അവധിയിൽ പ്രവേശിക്കുകയാണ് ഹെഡ്ക്വാർട്ടേർസ് എഡിജിപി മനോജ് എബ്രഹാം. ഇന്റലിജൻസ് എ‍ഡിജിപിയുടെ പകരം ചുമതല ശേഖ് ദർവേസ് സാഹിബിനാണ്. മനോജ് എബ്രഹാം ഒദ്യോഗിക പരിപാടികൾക്കായി ഫ്രാൻ‌സിലേക്കാണ് പോകുന്നത്. എന്നാൽ അവധി അപേക്ഷയിൽ കാഷ്വൽ ലീവ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Loknath Behra

ശബരിമല പുന പരിശോധന ഹർജികളിൽ ഈ ആഴ്ച വിധി വരാനിരിക്കെയാണ് പോലീസ് തലപ്പത്തുള്ളവർ അവധിയിൽ പ്രവേശിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ജാഗ്രത നിർദേശമുണ്ട്. കാസർകോട് ഒമ്പത് പോലീസ് സ്റ്റേഷനുകലിൽ ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുന്നുമുണ്ട്. സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ഈ സമയത്തും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.

English summary
Loknath Behra and two senior officers on leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X