കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രം കണ്ണൂര്‍ ടു മലപ്പുറം.... മലപ്പുറത്തിനു നഷ്ടമായത് ജനനായകനെ

1967ല്‍ കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചാണ് അഹമ്മദിന്‍റെ രാഷ്ട്രീയ പ്രവേശനം

  • By Manu
Google Oneindia Malayalam News

ജനിച്ചത് കണ്ണൂരിലാണെങ്കിലും ഇ അഹമ്മദ് കൂടുതല്‍ അടുപ്പം വച്ചുപുലര്‍ത്തിയത് മലപ്പുറവുമായാണ്. മലപ്പുറം ഏറ്റവുമധികം പ്രവാസികളുള്ള ജില്ലയായതും ഇതിനൊരു കാരണമാണ്.
പ്രവാസികള്‍ക്കായി അദ്ദേഹം നടത്തിയ സഹായങ്ങള്‍ തന്നെയാണ് അദ്ദേഹത്ത മലപ്പുറത്തിന്റെ ഹൃദയമിടിപ്പാക്കി മാറ്റിയത്. മലപ്പുറം ഇതുവരെ അഹമ്മദിനെ കൈവിട്ടിട്ടില്ല എന്നതു തന്നെ ഇതിന്റെ ഏറ്റവു വലിയ തെളിവാണ്. അവസാനമായി ലോക് സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് 1.94 ലക്ഷത്തിന്റെ റെക്കാഡ് ഭൂരിപക്ഷത്തോടെയാണ്.

 12ല്‍ 10ഉം മലപ്പുറത്ത്

ലോക്‌സഭ, നിയമസഭ എന്നീവിടങ്ങളിലേക്കായി 12 തവണ മല്‍സരിച്ചപ്പോള്‍ 10 തവണയും അദ്ദേഹം വെന്നിക്കൊടി പാറിച്ചത് മലപ്പുറത്താണ്. രണ്ടു തവണ മാത്രമേ അദ്ദേഹം മലപ്പുറത്തിനു പുറത്തു മല്‍സരിച്ചിട്ടുള്ളൂ. 1967ല്‍ തന്റെ സ്വന്തം തട്ടകമായ കണ്ണൂരില്‍ അരങ്ങേറിയ അഹമ്മദ് 77ല്‍ കൊടുവള്ളിയിലും ജനവിധി തേടി.

എംഎസ്എഫ്വിലൂടെ തുടക്കം

കണ്ണൂരില്‍ കച്ചവടക്കാരനായ ഓവിന്റകത്ത് വീട്ടില്‍ അബ്ദുല്‍ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും മകനായി 1938 ഏപ്രില്‍ 29നാണ് അഹമ്മദിന്റെ ജനനം. എംഎസ്എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. എംഎസ്എഫിന്റെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം

പത്രപ്രവര്‍ത്തകനുമായി

പത്രപ്രവര്‍ത്തനത്തോട് കുട്ടിക്കാലത്തു തന്നെ അഹമ്മദിനു വലിയ താല്‍പര്യമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ചന്ദ്രിക പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു അദ്ദേഹം. അന്നു തുടങ്ങിയ ബന്ധം പിന്നീട് അദ്ദേഹത്തെ ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വരെയെത്തിച്ചു.

അഭിഭാഷകന്‍

തിരുവനന്തപുരം ലോ കോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ് എന്നീവിടങ്ങളിലായിരുന്നു അഹമ്മദ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് തലശേരി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും അദ്ദേഹം അഭിഭാഷകനായും ജോലി ചെയ്തു.

സജീവരാഷ്ട്രീയത്തിലേക്ക്

1967ലാണ് അഹമ്മദ് സജീവ രാഷ്ട്രീയത്തിലേക്കു തിരിയുന്നത്. വിദ്യാര്‍ഥി സംഘടനയിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് കണ്ണൂര്‍ നിയമസഭാ സീറ്റില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. താനൂരില്‍ നിന്നാണ് അഹമ്മദ്ദ് കൂടൂതല്‍ തവണ നിയമസഭയിലെ്തിയത്.

ലോക്‌സഭ അക്കൗണ്ട് തുറന്നത് മഞ്ചേരിയില്‍

1991ലാണ് അഹമ്മദ് ആദ്യമായി ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നത്. മഞ്ചേരിയായി രുന്നു മണ്ഡലം. അരങ്ങേറ്റത്തില്‍ തന്നെ ജയിച്ചുകയറിയ അദ്ദേഹം 1996, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളിലും ലോക്‌സഭയിലെത്തി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടി നേരിട്ടെങ്കിലും പൊന്നാനി അഹമ്മദിനെ ചതിച്ചില്ല.

English summary
E ahmed is born in kannur. He first appeared in 1967 election from kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X