അഹമ്മദാബാദ് സ്ഫോടനം 2008: യുവാക്കളുടെ വധശിക്ഷാ വിധി ഞെട്ടിക്കുന്നത്: എസ്ഡിപിഐ
ന്യൂഡല്‍ഹി: അഹമദാബാദ് സ്ഫോടന കേസില്‍ 38 മുസ്ലിം യുവാക്കളെ തൂക്കിലേറ്റാനും 11 പേരെ ജീവപര്യന്തം തടവിലിടാനുമുള്ള പ്രത്യേക കോടതി വിധിയില്‍ പ്രതികരിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന് അഹ്മദ്. വിധി ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ലോകമാകമാനം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ്, ഒരു പതിറ്റാണ്ടിലേറെ വിചാരണത്തടവുകാരായി ജയില്‍വാസത്തിലായിരുന്ന മുപ്പത്തിയെട്ടു പേരെ കൂട്ടക്കൊലക്ക് വിധേയമാക്കാന്‍ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്. 2008 ല്‍ അഹമ്മദാബാദില്‍ നടന്ന തുടര്‍സ്ഫോടന കേസിലാണ് പ്രത്യേക കോടതി വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഭവം നടക്കുമ്പോള്‍ ജയിലിലായിരുന്നവരുടെയും ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയപ്പോള്‍ ആദ്യമായി അഹമ്മദാബാദ് കാണുന്ന കേരളത്തില്‍ നിന്നുള്ള ഒരു കുറ്റാരോപിതന്റെയും കേസിലെ പങ്കിന്റെ സത്യാവസ്ഥ ഉറപ്പു വരുത്താന്‍ കോടതി മുതിര്‍ന്നില്ല എന്നത് അത്യന്തം ഖേദകരമാണ്. മുസ്ലിംകള്‍ക്കെതിരെയുള്ള 'ഭീകര' കേസുകളില്‍ മാപ്പുസാക്ഷിയെ നിര്‍മിക്കുന്ന പ്രക്രിയ ഈ കേസിലും മുറപോലെ നടന്നിട്ടുണ്ട്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രം വധശിക്ഷ എന്ന തത്വമാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ പിന്തുടരുന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടതും ആയിരങ്ങള്‍ക്ക് ഗുരുതര പരുക്കുകളും പറ്റിയ അനേകം സ്ഫോടന കേസുകള്‍ക്ക് സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിലൊന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടില്ല. ഭരണകക്ഷിയോടും സഹകാരികളോടുമുള്ള തങ്ങളുടെ കൂറിന്റെ പ്രത്യേകാനുകൂല്യത്തില്‍ ഇതിലെ പ്രതികള്‍ യാതൊരു ക്ഷതവുമേല്‍ക്കാതെ സ്വാതന്ത്ര വിഹാരം നടത്തുന്നു.
ചിലര്‍ നിയമനിര്‍മാണ സഭകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. ഗുജറാത്ത് കൂട്ടക്കൊലയിലെ പങ്കിനെക്കുറിച്ച് ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കൂട്ടക്കൊലയുടെ ആസൂത്രകനും, മുഖ്യ ഗൂഡാലോചകനുമായ വ്യക്തിയടക്കമുള്ളവര്‍ ഒരു ദിവസത്തെ ജയില്‍ ശിക്ഷ പോലും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, അടിസ്ഥാന പൗരാവകാശങ്ങളും, മനുഷ്യാവകാശങ്ങളും പോലും അനുഭവിക്കാന്‍ അര്‍ഹരല്ലെന്നു ഫാഷിസ്റ്റുകളുടെ പ്രത്യയശാസ്ത്ര ഗ്രന്ഥത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 'അപര' സമുദായത്തിലുള്ളവരാണ് ഈ സ്ഫോടന കേസിലെ പ്രതികള്‍. ആ ഒറ്റക്കാരണം കൊണ്ട് തന്നെ ഈ കേസ് 'അപൂര്‍വങ്ങളില്‍ അപൂര്‍വമായി' മാറി.
വധശിക്ഷ ഞെട്ടിപ്പിക്കുന്നതാണെങ്കിലും അപരവല്‍ക്കരണത്തിന്റെ കാലിക ചുറ്റുപാടില്‍ ഈ വിധി ഒട്ടും അത്ഭുതകരമല്ല. ഏതായാലും ഇതൊരു അന്തിമ വിധിയല്ല. മുകള്‍ കോടതികളില്‍ അപ്പീല്‍ നല്കാന് അവസരമുണ്ട്. ഉന്നത കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ജനങ്ങളെ ജയിലലടച്ചും തൂക്കിലേറ്റിയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ സംവിധാനം ജനങ്ങള്‍ക്ക് മേല്‍ വിജയം നേടില്ല. ഫാഷിസ്റ്റുകളുടെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിനായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മതേതര സമൂഹത്തിന് നേതൃത്വം നല്‍കുമെന്ന് അഡ്വ. ഷറഫുദ്ദീന് വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications