Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദാബാദ് സ്ഫോടനം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ 3 പേർ മലയാളികള്‍: 2 പേർക്ക് ജീവപര്യന്തം

കൊച്ചി: 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 കുറ്റവാളികളില്‍ 3 പേർ മലയാളികള്‍. ഈരാറ്റുപേട്ട പീടിക്കൽ സ്വദേശികളും സഹോദരങ്ങളുമായ ഷാദുലി, ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ. വാഗമൺ, പാനായിക്കുളം സിമി ക്യാമ്പ് കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഷിബിലി, ഷാദുലി സഹോദരങ്ങൾ. കേസില്‍ ആകെ അഞ്ച് മലയാളികളെയായിരുന്നു കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റ് രണ്ട് പേർക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ആലുവാ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അൻസാരി, മംഗലാപുരത്ത് നിന്നുള്ള മലയാളിയാ നൗഷാദ് എന്നിവരെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍റെ ബന്ധുവം കേസിലെ കൂട്ടുപ്രതിയുമായിരുന്ന അബ്ദുള്‍ റഹ്‌മാന്‍ നേരത്തെ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്‍റെ പിതാവ് ഇടി സൈനുദ്ദീൻ, അബ്ദുൾ സത്താർ, സുഹൈബ് പൊട്ടുമണിക്കൽ എന്നീ മൂന്ന് മലയാളികൾ കൂടി നേരത്തെ കേസിന്റെ പ്രതിപ്പട്ടകയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു.

hmmadab

ബോംബുകൾക്കുള്ള ചിപ്പുകൾ തയ്യാറാക്കി നൽകിയ ഷറഫുദ്ദീനാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാനായിക്കുളം തീവ്രവാദപരിശീലനക്യാമ്പിൽ പങ്കെടുത്ത കേസിൽ പ്രതിയാണ് മുഹമ്മദ് അൻസാരി. ഷിബിലി 2013-ൽ സബർമതി ജയിലിൽ തുരങ്കമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ പിടിയിലായിരുന്നു. ഇതേ തുടർന്ന് ഷിബിലി അടക്കമുള്ളവരെ പിന്നീട് ഭോപ്പാൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിലെ 49 കുറ്റവാളികളിൽ 38 പേർക്കും ഗുജറാത്തിലെ പ്രത്യേക കോടതി ഇന്ന് വധശിക്ഷ വിധിച്ചിരുന്നു. 11 പേർക്ക് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. സ്‌ഫോടനത്തിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും പ്രത്യേക ജഡ്ജി എആർ പട്ടേൽ വിധിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കണം. . 2008 ജൂലൈ 26 നായിരുന്നു അഹമ്മദാബാദിലെ സർക്കാർ സിവിൽ ആശുപത്രി, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള എൽജി ഹോസ്പിറ്റൽ, ബസുകൾ, പാർക്ക് ചെയ്ത സൈക്കിളുകൾ, കാറുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 22 സ്ഥലങ്ങളിൽ ബോബം സ്ഫോടനം ഉണ്ടായത്. 56 പേർ കൊല്ലപ്പെടുകയം 200 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ മുജാഹിദീൻ (ഐഎം) ആയിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+