'ഇനി റോഡില്‍ നിയമലംഘനങ്ങള്‍ വേണ്ട'; എഐ ക്യാമറ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും, രാവിലെ 8 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ വഴി പിഴയീടാക്കുന്നത് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കാളാഴ്ച രാവിലെ എട്ട് മുതലാണ് റോഡ് ക്യാമറ പിഴ ഈടാക്കി തുടങ്ങുന്നത്. ഇരുചക്രവാഹനത്തില്‍ രണ്ട് മുതിര്‍ന്നവരെ കൂടാതെ 12 വയസിന് താഴെയുള്ള ഒരു കുട്ടി യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 726 ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ 692 എണ്ണം മാത്രം പ്രവര്‍ത്തന സജ്ജമാണെന്ന് കണ്ടെത്തി. ബാക്കിയുള്ള 34 ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതാണ്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് സിഗ്നല്‍ മുറിച്ചുകടക്കല്‍, ഇരുചക്രവാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കല്‍, അമിത വേഗത, അപകടകരമായ പാര്‍ക്കിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുക.

സംസ്ഥാനത്ത് എ ഐ ക്യാമറ സംവിധാനം നടപ്പിലാകുന്നതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ നിയമലംഘകര്‍ക്ക് പിഴ ഈടാക്കുന്നത് ആരംഭിക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍ പിഴയ്‌ക്കെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.
'പ്രതിവർഷം നാൽപ്പതിനായിരത്തിലധികം റോഡ് അപകടങ്ങൾ ഉണ്ടാകുന്ന കേരളം ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണ്. ജനസംഖ്യയുടെ 2.76 % മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1% കേരളത്തിലാണ്. 2022-ൽ കേരളത്തിൽ 43,910 റോഡപകടങ്ങളിൽ 4,317 പേർ മരിക്കുകയും 49,307 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ഉണ്ടായി.'
2023 ഏപ്രിൽ വരെ 16,528 റോഡപകടങ്ങളിൽ 1,447 പേർ മരിക്കുകയും 19,015 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെടുന്നതിലും ഗുരുതരമായി പരിക്കേൽക്കുന്നതിലും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന യുവാക്കൾ ആണ് കൂടുതൽ. പ്രതിവർഷം മരണമടയുന്ന യുവാക്കളിൽ 200-ഓളം പേർ 18 വയസ്സിൽ താഴെയുള്ളവരും ഗുരുതരമായി പരിക്കേൽക്കുന്നവരിൽ 30% വികലാംഗരായി മാറുന്നവരോ ജീവിതകാലം മുഴുവൻ കിടപ്പിലാകുന്നവരോ ആണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ് റോഡ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടങ്ങൾ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4 ജി സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവര്‍ത്തിക്കുന്നത്. തല്‍ക്ഷണം തന്നെ ദൃശ്യങ്ങള്‍ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് അയക്കാന്‍ ഈ ക്യാമറകള്‍ക്ക് സാധിക്കും. പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications