എഐ ക്യാമറ കണ്ടെത്തിയ പിഴയിൽ നിങ്ങൾ നിരപരാധിയാണെങ്കിൽ പണമടച്ച് കീശകീറില്ല; ചെയ്യേണ്ടത് ഇക്കാര്യം
എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിച്ചുതുടങ്ങി. ഇനി എഐ ക്യാമറ കണ്ടെത്തുന്ന നിയലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങും. 692 ക്യാമറകളാണ് പ്രവർത്തിക്കുന്നത്. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് എഐ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
സേഫ് കേരള പദ്ധതി പ്രകാരം 726 ക്യാമറകളാണ് സ്ഥാപിച്ചത്. ഇതിൽ 692 ക്യാമറയാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. 24 മണിക്കൂറും ക്യാമറകൾ പ്രവർത്തിക്കും. അതേസമയം നിങ്ങൾ നിരപരാധിയാണെങ്കിൽ എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനത്തിന് ചുമത്തിയ പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം.

ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടെ ഉള്ള എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്കാണ് നൽകേണ്ടത്. ഇതിന് ശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീൽ നൽകുന്നതിന് രണ്ട് മാസത്തിനുള്ളിൽ ഓൺലൈൻ സംവിധാനവും ഒരുക്കും എന്നാണ് വിവരം
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ വരുന്നത്. ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്‍താൽ 1000 രൂപയാണ് പിഴ. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ, അനധികൃത പാർക്കിംഗിന് 250 രൂപയാണ് പിഴ. അമിതവേഗത കണ്ടെത്തിയാൽ നിങ്ങൾ 1500 രൂപയാണ് പിഴ അടക്കേണ്ടത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ ആണ് പിഴ . ജംഗ്ഷനുകളിൽ ചുവപ്പ് സിഗ്‌നൽ ലംഘനം കോടതിക്ക് കൈമാറും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കുകയും ചെയ്യും.
സിസിടിവി ക്യാമറയെക്കാൾ വളരെ വ്യക്തതയുള്ള ദൃശ്യങ്ങളാണ് എഐ ക്യാമറയിൽ ലഭിക്കുക. വാഹനത്തിന് അകത്തിരിക്കുന്ന ആളുകളുടെ ചിത്രമടക്കം വ്യക്തമായി ലഭിക്കും. ക്യാമറിയിലെ ദൃശ്യങ്ങൾ അഞ്ച് വർഷം വരെ സൂക്ഷിക്കാൻ കഴിയും. എന്നാൽ നിലവിൽ ഒരു വർഷം വരെ സൂക്ഷിക്കാനാണ് തീരുമാനം. ഇരുചക്ര വാഹനത്തിൽ മുതിർന്ന രണ്ട് പേർക്കൊപ്പം ഒരു കുട്ടിക്കും യാത്ര ചെയ്യാം. 12 വയസ്സിൽ താഴെയുള്ള കുട്ടയാണെങ്കിൽ പിഴ ഈടാക്കില്ല.
പിഴ അടക്കാനുള്ള നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ പിഴയടക്കണം. ഇല്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടയ്ക്കേണ്ടി വരും. അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാം. പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങൾ ആണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ശരാശരി രണ്ടര ലക്ഷത്തിന് താഴയൊണ് കേസുകൾ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications