കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലാദ്യമായി അണ്ണാ ഡിഎംകെയ്ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം; വീഴ്ത്തിയത് ഇടത് ഭരണം

Google Oneindia Malayalam News

പീരുമേട്: അംഗങ്ങള്‍ കൂറുമാറിയതോടെ നഷ്ടപ്പട്ടെ പഞ്ചായത്ത് ഭരണം ഒന്നരവര്‍ഷത്തിന് ശേഷം തിരിച്ചു പിടിച്ച് യുഡിഎഫ്. ഇടുക്കി ജില്ലയിലെ പീരുമേട് പഞ്ചായത്ത് ഭരണമാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റായി അണ്ണാ ഡിഎംകെ അംഗം എസ് പ്രവീണയെയാണ് തിരഞ്ഞെടുത്തത്.

ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഒരു പഞ്ചായത്തില്‍ എഐഎഡിഎംകെയ്ക്ക് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചു. യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടെങ്കിലും പട്ടികജാതി വനിതയ്ക്ക് പ്രസിഡന്‍റ് പദവി സംവരണം ചെയ്ത പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഈ വിഭാഗത്തില്‍ നിന്ന് അംഗങ്ങള്‍ ഇല്ല. ഇതോടെ യുഡിഎഫിനൊപ്പം നിലകൊള്ളന്ന് അണ്ണാ ഡിഎംകെ അംഗത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

എഐഎഡിഎംകെ യുഡിഎഫിനൊപ്പം

എഐഎഡിഎംകെ യുഡിഎഫിനൊപ്പം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ച് പഞ്ചായത്താണ് പീരുമേട്. 17 അംഗഭരണസമിതിയില്‍ എല്‍ഡിഎഫ് 7, കോണ്‍ഗ്രസ് 9, എഐഎഡിഎംകെ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രാദേശിക ധാരണ പ്രകാരം എഐഎഡിഎംകെ യുഡിഎഫിനൊപ്പമായിരുന്നു.

നേരത്തെ യുഡിഎഫ്

നേരത്തെ യുഡിഎഫ്

പ്രസിഡന്‍റുസ്ഥാനം പട്ടികജാതി വനിതാ സംവരണമായ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കല്ലാര്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച സുലേഖയെ പ്രസിഡ്ന‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയിലെ ഭിന്നതെയ തുടര്‍ന്ന് 2017 ഡിസംബര്‍ എട്ടിന് സുലേഖയ്ക്ക് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് എല്‍ഡിഎഫ് പിന്തുണയോടെയായിരുന്നു സുലേഖ പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തിയത്.

സിപിഎമ്മില്‍

സിപിഎമ്മില്‍

സുലേഖയ്ക്കൊപ്പം വൈസ് പ്രസിഡന്‍റ് രാജു വടുതലയും കൂറുമാറി സിപിഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ എല്‍ഡിഎഫിനായി മേധാവിത്വം. സുലേഖയ്ക്കും രാജുവിനുമെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കേസിന്‍റെ വിധി വരാനിരിക്കെ ജനുവരിയില്‍ സുലേഖ പ്രസിഡന്‍റ് പദവി രാജിവെച്ചു.

ഭരണം നിലനിര്‍ത്തിയത്

ഭരണം നിലനിര്‍ത്തിയത്

പിന്നീട് സിപിഎം അംഗമായ രജനി വിനോദ് പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിക്കുന്നതിന് മുമ്പ് പ്രസിഡന്‍റ് പദവി രാജിവെപ്പിച്ച് സുലേഖയുടേയും വൈസ് പ്രസിഡന്‍റ് രാജു വടുതലയുടേയും വോട്ടവകാശം ഉപയോഗിക്കുകയാണ് എല്‍ഡിഎഫ് ചെയ്തത്. ഇങ്ങനെയായിരുന്നു കഴിഞ്ഞ ആറ് മാസമായി പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ ഭരണം നിലനിര്‍ത്തിയിരുന്നത്.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

ഇതിനിടയില്‍ സുലേഖയേയും രാജുവിനേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. പിന്നീട് നിയമപ്രകാരം ആറുമാസത്തെ കലാവധിക്ക് ശേഷം കഴിഞ്ഞയാഴ്ച്ച ഇടത് ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എഐഎഡിഎംകെ പിന്തുണയോടെ അവിശ്വാസം പാസായതോടെ ഇടതുഭരണം താഴെ വീണു.

7 നെതിരെ 8 വോട്ടുകള്‍ക്ക്

7 നെതിരെ 8 വോട്ടുകള്‍ക്ക്

തുടര്‍ന്ന് ഇന്നലെ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ അംഗം എസ് പ്രവീണയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയായിരുന്നു. 7 നെതിരെ 8 വോട്ടുകള്‍ക്ക് പ്രവീണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിലെ ഒന്നാംവാര്‍ഡിനെ പ്രതിനിധീകരിച്ചാണ് എസ് പ്രവീണ ഭരണസമിതിയിലെത്തിയത്.

 ദുരഭിമാന ആക്രമണം കേരളത്തിലും; വയോധികന്റെ കാൽ വെട്ടിമാറ്റി, സംഭവം ഇടുക്കിയിൽ! ദുരഭിമാന ആക്രമണം കേരളത്തിലും; വയോധികന്റെ കാൽ വെട്ടിമാറ്റി, സംഭവം ഇടുക്കിയിൽ!

കശ്മീരില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുവിടണം: രാഹുല്‍ ഗാന്ധികശ്മീരില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുവിടണം: രാഹുല്‍ ഗാന്ധി

English summary
aiadmk gets first panchayath president post at kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X