കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നും കൈത്താങ്ങ്; എംഎല്‍എയുടെ വക 16000 കിലോ അരിയും വസ്ത്രങ്ങളും
ചെന്നൈ: മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന കേരളത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തില്‍ നിന്ന് കരകയറാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് കൈത്താങ്ങാവാനും തമിഴ്ജനതയും മുന്‍പന്തിയിലുണ്ട്.
തമിഴ്‌നാട് കണ്ടപാളയം മണ്ഡലത്തില്‍ നിന്നുള്ള ആറുക്കുട്ടി എംഎല്‍എ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 16000 കിലോയാണ് നല്‍കിയിരിക്കുന്നത്. എഐഎഡിഎംകെ എംഎല്‍എയായ ആറുക്കുട്ടി അരിയോടൊപ്പം വസ്ത്രങ്ങളും കേരളത്തിന് നല്‍കിയിട്ടുണ്ട്.

അരിയും വസ്ത്രങ്ങളുമായി തമിഴ്‌നാട്ടില്‍ നിന്നും ലോറി യാത്രതിരിക്കുന്നതിന്റെ ചിത്രം ആറുക്കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കൊച്ചിന്‍ തമിഴ്‌സംഘത്തിന്റെ മുന്‍കൈയില്‍ എത്തിയ അരിയും വസ്ത്രങ്ങളും എറണാകുളം ജില്ലാകളക്ടറും സഫറുള്ളയും സ്‌പെഷ്യല്‍ ഓഫീസര്‍ എംജി രാജമാണിക്യവും ഏറ്റുവാങ്ങി.
.........................................................
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications