സുധാകരന്‍റെ ആദ്യ നിര്‍ദേശം എഐസിസി അംഗീകരിച്ചു: തിരഞ്ഞെടുപ്പ് കഴിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രം
ദില്ലി: ഡിസിസികളുടെ പുനഃസംഘടന ഒരു മാസത്തിനുള്ളില്‍ നടക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസില്‍ ഗ്രൂപ്പിന് അതീതമായി കഴിവിന്‍റെ അടിസ്ഥാനത്തിലാണ് നേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് കെ സുധാകരന്‍ ഹൈക്കമാന്‍ഡ് നേതാക്കളെ കാണുന്നതിനായി ദില്ലിയല്‍ എത്തുന്നത്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
പൊളിറ്റിക്കല്‍ സ്കൂള്‍ എന്ന തന്‍റെ നിര്‍ദേശം ദേശീയ നേതൃത്വം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അതിന്‍റെ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ നിലപാട് സംങ്കടകരമാണ്. യുഡിഎഫ് മുന്നണിയെ നിലനിര്‍ത്തിയ തൂണുകളില്‍ ഒന്നായിരുന്നു കെഎം മാണി. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ നിന്ന് പോയത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video
അതേസമയം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് മാറ്റമുണ്ടാവുമോയെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എംഎം ഹസ്സനെ മാറ്റി കെ മുരളീധരനെ നിയമിക്കണമെന്ന ആവശ്യം അദ്ദേഹത്തിന്‍റെ അനുയായികള്‍ ശക്തമാക്കുന്നുണ്ട്. എന്നാല്‍ ഹസ്സന്‍ തന്നെ തുടരട്ടേയെന്ന നിലപാടിലണ് എ, ഐ ഗ്രൂപ്പുകള്‍ എന്നാണ് സൂചന.












Click it and Unblock the Notifications