Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണക്കേടില്‍ നിന്നും രക്ഷപ്പെട്ട് കെപിസിസി: അംഗത്വ വിതരണ കാലാവധി നീട്ടി എഐസിസി

ദില്ലി: സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കോണ്‍ഗ്രസ് അഗംത്വ വിതരണ ക്യാമ്പയിന്‍ കാലാവധി നീട്ടി എ ഐ സി സി. ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ സംസ്ഥാന ഘടകങ്ങളേയും ഔദ്യോഗികമായി അറിയിച്ചു. മാർച്ച് 31 ന് മുമ്പ് അംഗത്വ വിതരണം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ ഐ സി സി സി നല്‍കിയിരുന്ന നിർദേശം. എന്നാല്‍ കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും അംഗത്വ വിതരണം എങ്ങും എത്തിയിരുന്നില്ല.

ഇതോടെ കാലാവധി നീട്ടി തരണമെന്ന അപേക്ഷയുമായി സംസ്ഥാന നേതൃത്വതങ്ങള്‍ എ ഐ സി സിയെ സമീപിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. 15 ദിവസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

കാലാവധി നീട്ടിയത് സംബന്ധിച്ച് എ ഐ സി സി അറിയി

അംഗത്വ കാലാവധി നീട്ടിയത് സംബന്ധിച്ച എ ഐ സി സി അറിയിപ്പ് കിട്ടിയെന്നും കേരളത്തിലും കോണ്‍ഗ്രസ് മെമ്പർഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായും കെ പി സി സി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ വ്യക്തമാക്കി. അംഗത്വ വിതരണത്തിനുള്ള കാലാവധി നീട്ടിയെങ്കിലും അത് സംഘടന തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എ ഐ സി സി അറിയിച്ചിട്ടുണ്ട്

കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി

കേന്ദ്ര ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമാണ് കാലാവധി നീട്ടിയ കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറിയിച്ചതെന്നാണ് ടിയു രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. അംഗത്വ വിതരണ കാലാവധി നീട്ടിയത് കേരളത്തിലെ കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.

50 ലക്ഷം അംഗങ്ങളെ പുതുതായി ചേർക്കാനായിരുന്നു

50 ലക്ഷം അംഗങ്ങളെ പുതുതായി ചേർക്കാനായിരുന്നു പാർട്ടി നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഡിജിറ്റല്‍ രീതിയില്‍ നാല് ലക്ഷം പേരെ മാത്രം ചേർക്കാനെ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിരുന്നുള്ളു. അതേസമയം കടലാസ് ഫോം വഴിയുള്ള അംഗത്വവിതരണവും സമാന്തരമായി നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അഗംത്വ വിതരണ കാലാവധി നീട്ടിയത് കോണ്‍ഗ്രസിന് വലിയ ആശ്വാസമായി മാറുന്നത്.

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ നടക്കുന്നത്

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ടി യു രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അംഗത്വം എടുക്കാന്‍ ആളില്ലെന്നത് വ്യാജ പ്രചരണമാണെന്നായിരുന്നു ടിയു രാധാകൃഷ്ണന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ഡിജിറ്റല്‍, പേപ്പര്‍ അംഗത്വം ചേര്‍ക്കല്‍ ഒരുപോലെ പുരോഗമിക്കുകയാണ്. എന്നാല്‍ ഡിജിറ്റല്‍ അംഗത്വത്തിന്റെ കണക്ക് പ്രസിദ്ധീകരിച്ച് കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ ആളുകളില്ലെന്ന വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടത്തുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+