കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലേക്ക് 'ഓടി' പ്രവര്‍ത്തകര്‍, തടയാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല.. 'രാഗാ'യ്ക്കായി പണി തുടങ്ങി

  • By
Google Oneindia Malayalam News

ഗ്രൂപ്പു തര്‍ക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസവും കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് എഐസിസി നേതൃത്വം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ തലവരമാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് മാത്രമല്ല, സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തകരെല്ലാം ആവേശത്തിലാണ്.

<strong>അന്ന് നിങ്ങള്‍ ഇറക്കി വിട്ട അതേ ശ്രീധന്യ, മന്ത്രി എകെ ബാലനെ പൊളിച്ചടുക്കി കുറിപ്പ്</strong>അന്ന് നിങ്ങള്‍ ഇറക്കി വിട്ട അതേ ശ്രീധന്യ, മന്ത്രി എകെ ബാലനെ പൊളിച്ചടുക്കി കുറിപ്പ്

വന്‍ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ രാഗായ്ക്ക് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിജയമുറപ്പിക്കാന്‍ എഐസിസി, കെപിസിസി നിരീക്ഷകര്‍ വയനാട്ടില്‍ എത്തികഴിഞ്ഞു. ഇതിനിടെ രാഹുലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് ഒഴുകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 ആവേശത്തില്‍

ആവേശത്തില്‍

വയനാട്ടില്‍ ആവേശത്തിലാണ് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളം മുഴുവന്‍ കോണ്‍ഗ്രസ് അനുകൂല ട്രെന്‍റ് ആകുമെന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. രാഹുല്‍ ഗാന്ധിയുടെ വിജയമല്ല, കണ്ണഞ്ചിപ്പിക്കുന്ന ഭൂരിപക്ഷമാണ് ഇനി നേതൃത്വത്തിന്‍റെ ലക്ഷ്യം.

 പ്രവര്‍ത്തകരുടെ ഒഴുക്ക്

പ്രവര്‍ത്തകരുടെ ഒഴുക്ക്

സിറ്റിങ്ങ് മണ്ഡലമായ അമേഠിയെ കൂടാതെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ കൂടി മത്സരിക്കുന്നത്.അമേഠിയിലെ പ്രചരണത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് പോകേണ്ടതുണ്ടെന്നതിനാല്‍ പ്രത്യേക ടീമാകും വയനാട്ടില്‍ രാഹുലിന് വേണ്ടി പ്രചരണം നടത്തുക.

 എഐസിസി നിരീക്ഷകര്‍

എഐസിസി നിരീക്ഷകര്‍

30 പേരുടെ സംഘം രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി വയനാട്ടില്‍ ഉണ്ടാകും. ഇതില്‍ എഐസിസി ,കെപിസിസി നിരീക്ഷകര്‍ വയനാട്ടില്‍ എത്തി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഓരോ മണ്ഡലത്തിലും പ്രത്യേക അംഗങ്ങള്‍ക്ക് ചുമതല കൊടുത്താണ് പ്രവര്‍ത്തനം.

 30 അംഗ ടീം

30 അംഗ ടീം

എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക് എന്നിവര്‍ പ്രചരണത്തിന്‍റെ ചുമതല ഏറ്റെടുക്കും. മറ്റ് ജില്ലകളില്‍ നിന്ന് വയനാട്ടില്‍ പ്രവര്‍ത്തകര്‍ പ്രചരണത്തിന് എത്തേണ്ടെന്ന കര്‍ശന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്നത്.

 കോഴിക്കോട് നിന്നും

കോഴിക്കോട് നിന്നും

എന്നാല്‍ നിര്‍ദ്ദേശങ്ങളെ തള്ളി പ്രിയപ്പെട്ട നേതാവിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മറ്റ് ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഒഴുകുകയാണ്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് എത്തുന്നത്.

 രാഘവന് വേണ്ടി

രാഘവന് വേണ്ടി

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലം വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്. ഇതോടെയാണ് ഇവിടെ നിന്ന് പ്രവര്‍ത്തകര്‍ കൂടുതലായി എത്തുന്നത്. അതോടെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയായ എംക രാഘവന്‍റെ പ്രചരണത്തിന് ആളെ കിട്ടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

 ഡിസിസി പ്രസിഡന്‍റും

ഡിസിസി പ്രസിഡന്‍റും

ടി സിദ്ധിഖും വയനാട്ടില്‍ രാഹുലിന് വേണ്ടി ഇറങ്ങുന്നുവെന്നതാണ് കോഴിക്കോട് ജില്ലാ ഘടകത്തില്‍ അതൃപ്തിക്ക് ഇടയാക്കിയിരിക്കുന്നത്. കോഴിക്കോട് ഡിസിസി പ്രസിഡന്‍റാണ് ടി സിദ്ധിഖ്. എംകെ രാഘവന് വേണ്ടി ഇറങ്ങാതെ അദ്ദേഹം വയനാട് മണ്ഡലത്തിലാണ് ഉള്ളത്.

 ആശ്വാസമായി മുസ്ലീം ലീഗ്

ആശ്വാസമായി മുസ്ലീം ലീഗ്

മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൊണ്ട് പിടിച്ച് രാഘവന് വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങുവെന്നത് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നുണ്ട്. അതേസമയം തമിഴ്നാട്, കര്‍ണാടക മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവരാണ് വയനാട്ടില്‍ എഐസിസി നിരീക്ഷകരായി എത്തിയിരിക്കുന്നത്.

 കേന്ദ്രമന്ത്രിമാര്‍

കേന്ദ്രമന്ത്രിമാര്‍

മുന്‍ കേന്ദ്ര മന്ത്രി സുദര്‍ശന്‍ നാച്ചിയപ്പന്‍ ആണ് കല്‍പ്പറ്റയിലെ എഐസിസി നിരീക്ഷകന്‍. അദ്ദേഹത്തിനൊപ്പം 8 എഐസിസി നിരീക്ഷകരം ഏഴ് കെപിസിസി നിരീക്ഷകരും രാഹുല്‍ ഗാന്ധിക്ക് വേണ്ടി മണ്ഡലത്തില്‍ ഇറങ്ങുന്നുണ്ട്.

 മോദിയെ വെല്ലാന്‍

മോദിയെ വെല്ലാന്‍

വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോടും വയനാടും ബിജെപിയുടെ പ്രചരണത്തിനായി എത്തും. ഇതിനെ മറി കടക്കാനുള്ള തന്ത്രങ്ങളും കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും മണ്ഡലത്തില്‍ വീണ്ടും എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

 രണ്ടും കല്‍പ്പിച്ച് ലീഗ്

രണ്ടും കല്‍പ്പിച്ച് ലീഗ്

മുസ്ലീം ലീഗും രാഹുലിന് വേണ്ടി ശക്തമായി തന്നെ പ്രചരണത്തിനുണ്ട്. ബിജെപിയുടെ വര്‍ഗീയ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ലീഗിന്‍റെ മണ്ഡലത്തിലെ ഇടപെടല്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വയനാട്ടിലെ ലീഗിന്‍റെ പ്രചരണത്തില്‍ വര്‍ഗീയമായി അധിക്ഷേപിച്ചിരുന്നു. വയനാട് പാകിസ്താനിലോ അതോ ഇന്ത്യയിലോ എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

<strong>ബിജെപിയുടെ 'മിഷന്‍ 51'! 2,80,000 ആളുകളുടെ ടീം, കോണ്‍ഗ്രസ്-എഎപി സഖ്യത്തെ പൂട്ടും!</strong>ബിജെപിയുടെ 'മിഷന്‍ 51'! 2,80,000 ആളുകളുടെ ടീം, കോണ്‍ഗ്രസ്-എഎപി സഖ്യത്തെ പൂട്ടും!

<strong>'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ</strong>'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ

ലോക്സഭാ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാം, സ്പെഷ്യല്‍ പേജ് കാണൂ

English summary
aicc, kpcc observers reaches wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X