കേരളത്തിലെത്തിയാല്‍ ഖുശ്ബു 'തനി കോണ്‍ഗ്രസാ...'സിദ്ദീഖിന്‍റെ കുടുംബവഴക്കിനെപ്പറ്റി പോലും പറയും!
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ പരാജായമാണെന്നും രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കുള്‌ല ഏക പരിഹാരം കോണ്‍ഗ്രസാണെന്നും എഐസിസി വക്താവ് ഖുശ്ബു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അവര്‍.
നരേന്ദ്രമോദിയുടെ ഒരു വര്‍ഷത്തെ ഭരണം പൂര്‍ണ പരാജയമാണ്. ജനങ്ങളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ബിജെപിയ്ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. നൂറ് ദിവസത്തിനകം കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ അതിനെപ്പറ്റിയൊന്നും മോദി മിണ്ടുന്നില്ലെന്നും ഖുശ്ബു പറയുന്നു.

രാജ്യത്തിന് ഒരു പ്രയോജനവുമില്ലാത്ത വിദേശയാത്രകളാണ് മോദി നടത്തുന്നതെന്നും ശുഖ്ബു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില താഴുമ്പോഴും ഇന്ത്യയില്‍ വില കുതിയ്ക്കുകയാണെന്നും ഖുശ്ബു പറയുന്നു. കോണ്‍ഗ്രസ് എന്നാല്‍ രാഹുല്‍ഗാന്ധി മാത്രമല്ലെന്നും ഖുശ്ബു. എംഐ ഷാനവാസ് എംപിയും ടി സിദ്ദീഖും തമ്മിലുള്ള പ്രശ്‌നം വ്യക്തിപരമാണെന്നും ഖുശ്ബു ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications