Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിനെ വെട്ടിലാക്കി ഷമ മുഹമ്മദ്, 'കോണ്‍ഗ്രസുകാര്‍ക്ക് താന്‍ എഐസിസിക്കാരി അല്ല'

കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എഐസിസി വക്താവ് ഷമ മുഹമ്മദ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം കൂടുതല്‍ ആണെന്ന് ഷമ മുഹമ്മദ് കുറ്റപ്പെടുത്തി. മാതൃഭൂമിയോടാണ് ഷമയുടെ പ്രതികരണം.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് അടക്കം കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണം എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഷമ മുഹമ്മദ് നിയമസഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് സൂചന. അതിനിടെയാണ് ഷമ കേരളത്തിലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

മലയാളി ആണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കേരളത്തിന് പുറത്താണ് ഷമ മുഹമ്മദ് സജീവം. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തേക്ക് ഷമ മുഹമ്മദ് എത്തുന്നത്. സമീപകാലത്തായി കേരളത്തില്‍ ഷമ സജീവമാകുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷമ മുഹമ്മദിന് ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയേക്കും എന്നാണ് സൂചന.

പാർട്ടിക്ക് വിമർശനം

പാർട്ടിക്ക് വിമർശനം

കണ്ണൂര്‍ സ്വദേശിനിയായ ഷമ മുഹമ്മദിനെ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചേക്കും എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഏത് മണ്ഡലമായാലും മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് ഷമ മുഹമ്മദ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കോപ്പ് കൂട്ടുന്നതിനിടെയാണ് പാര്‍ട്ടിക്കെതിരെ ഷമയുടെ വിമര്‍ശനം.

മുന്‍നിരയില്‍ സ്ത്രീകള്‍ കുറവ്

മുന്‍നിരയില്‍ സ്ത്രീകള്‍ കുറവ്

കേരളത്തിലെ പാര്‍ട്ടിയിലെ പുരുഷ മേധാവിത്വം അനുഭവിച്ച് അറിഞ്ഞിട്ടുണ്ട് എന്നാണ് ഷമ മുഹമ്മദ് പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പാര്‍ട്ടിയിലെ പുരുഷ മേധാവിത്വത്തെ കുറിച്ച് പറയുന്നത്. ഏറ്റവും അധികം സ്ത്രീകള്‍ ഉളള സംസ്ഥാനങ്ങളില്‍ ഒ്ന്നാണ് കേരളമെങ്കിലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ സ്ത്രീകള്‍ കുറവാണെന്ന് ഷമ കുറ്റപ്പെടുത്തി.

ഈ സ്ഥാനത്തേക്ക് ഒരു സത്രീ ആദ്യം

ഈ സ്ഥാനത്തേക്ക് ഒരു സത്രീ ആദ്യം

രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും അടക്കം പാര്‍ട്ടിയുടെ മുന്‍നിരയില്‍ സ്ത്രീകളെ കാണാന്‍ സാധിക്കും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ അത് കാണാനില്ല. കേരളത്തില്‍ നിന്നുളള ഒരേയൊരു ദേശീയ വക്താവ് താനാണ്. ആദ്യമായാണ് ഒരു സത്രീ ഈ സ്ഥാനത്തേക്ക് കേരളത്തില്‍ നിന്ന് വരുന്നത് എന്നും ഷമ മുഹമ്മദ് ചൂണ്ടിക്കാട്ടി.

താന്‍ എഐസിസിക്കാരി അല്ല

താന്‍ എഐസിസിക്കാരി അല്ല

പുരുഷനായിരുന്നു എഐസിസി വക്താവ് ആയി വരുന്നത് എങ്കില്‍, എഐസിസി വരുന്നുണ്ടെന്നാണ് പറയുക. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് താന്‍ എഐസിസിക്കാരി അല്ലെന്നും ഒരു സാധാരണക്കാരി മാത്രമാണെന്നും ഷമ മുഹമ്മദ് പ്രതികരിച്ചു. മുന്‍നിരയിലേക്ക് സ്ത്രീകളെ എത്തിക്കാന്‍ സംവരണം കൊണ്ട് വരണമെന്നും ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+