കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്റെ രാജിയില്‍ ഞെട്ടി കോണ്‍ഗ്രസ്; പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല, ഫോര്‍മുലയുമായി താരിഖ് അന്‍വര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറി വരുന്നതിന് പിന്നാലെയായിരുന്നു ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറികള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി മുതിര്‍ന്ന നേതാക്കളായിരുന്നു പാര്‍ട്ടി വിട്ടത്. ഇവരില്‍ കെപി അനില്‍ കുമാറും, പിഎസ് പ്രശാന്തും സിപിഎമ്മില്‍ ചേരുകയും ചെയ്തു.

 കെപിസിസി പുനസംഘടന: ആ 12 പേരും ഭാരവാഹികളായി ഉണ്ടാവില്ല, അതൃപ്തി ശക്തം കെപിസിസി പുനസംഘടന: ആ 12 പേരും ഭാരവാഹികളായി ഉണ്ടാവില്ല, അതൃപ്തി ശക്തം

1

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം എല്ലാ പ്രശ്‌നങ്ങളും ഒഴിഞ്ഞ് ശാന്തമായെന്ന കരുതിയ പാര്‍ട്ടിയില്‍ പുതിയ പൊട്ടിത്തെറികളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതൃപ്തികളും അസ്വാരസ്യങ്ങളും അടങ്ങിയെന്ന് നേതാക്കള്‍ കരുതിയെങ്കിലും ഇപ്പോള്‍ കെപിസിസി മുന്‍ അധ്യക്ഷനായ വിഎം സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ആകെ ഞെട്ടിച്ചുകൊണ്ടാണ് സുധീരന്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

2

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുധീരന്‍ രാജിയുമായി ബന്ധപ്പെട്ട കത്ത് അധ്യക്ഷന്‍ കെ സുധാകരന് കൈമാറിയത്. പാര്‍ട്ടി പുനസംഘനടനയുമായി ബന്ധപ്പെട്ട കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് വിഎം സുധീരന്റെ അപ്രതീക്ഷിത രാജിയെന്നാണ് സൂചന. എന്താലായും സുധീരന്‍ രാജിവച്ചതോടെ കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

3

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയകാര്യ സമിതിയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്തില്ലെന്ന ആരോപണം നേരത്തെ നിലനിന്നിരുന്നു. ഇക്കാര്യം സുധീരനും ആരോപിച്ചെന്നാണ് വിവരം. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്ന വിമര്‍ശനവുമുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനസംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

4

എന്നാല്‍ ഇപ്പോഴിതാ സുധീരന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം താരിഖ് അന്‍വര്‍. സുധീരന്റെ രാജിയുമായി ബബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനുമായി സംസാരിക്കുമെന്നും ആവശ്യമെങ്കില്‍ സുധീരനെ നേരിട്ട് കാണുമെന്നും താരിഖ് അന്‍വര്‍ അറിയിച്ചു.

5

വിഎം സുധീരന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിയെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുദാകരനും പറഞ്ഞു. അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചെന്നും രാജി സംബന്ധിച്ച് കാരണം ഒന്നും തന്നെ അറിയിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. സുധീരന്‍ തന്ന കത്ത് തുറന്നു വായിച്ചില്ല. കത്തില്‍ എന്താണ് അദ്ദേഹം എഴുതിയിരിക്കുന്നതെന്ന് വായിച്ചശേഷം പറയാം. പുനഃസംഘടനയുള്‍പ്പെടെ കാര്യങ്ങളില്‍ ചര്‍ച്ചയാവാമെന്ന് അദ്ദേഹത്തോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

6

വിഎം സുധീരന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിയെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുദാകരനും പറഞ്ഞു. അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചെന്നും രാജി സംബന്ധിച്ച് കാരണം ഒന്നും തന്നെ അറിയിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. സുധീരന്‍ തന്ന കത്ത് തുറന്നു വായിച്ചില്ല. കത്തില്‍ എന്താണ് അദ്ദേഹം എഴുതിയിരിക്കുന്നതെന്ന് വായിച്ചശേഷം പറയാം. പുനഃസംഘടനയുള്‍പ്പെടെ കാര്യങ്ങളില്‍ ചര്‍ച്ചയാവാമെന്ന് അദ്ദേഹത്തോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

7

എല്ലാ മുതിര്‍ന്ന നേതാക്കളോടും ബഹുമാനമാണെന്നും വിഎം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും വിളിക്കാറുണ്ട്. എന്നാല്‍ പലരും പ്രതികരിക്കാറില്ല, അതുകൊണ്ട് ഇപ്പോള്‍ സംസാരിക്കാറില്ല. കെപിസിസി പുനഃസംഘടനയെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. തീരുമാനം വൈകാതെയുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

8

സുധീരന്റെ രാജിയില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. സുധീരന്റെ രാജി ശരിയായ നടപടിയല്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. രാഷ്ട്രീയകാര്യ സമിതിയില്‍ സുധീരന്റെ സാന്നിദ്ധ്യം ആവശ്യമാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ സുധീരന്റെ രാജിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

രാജസ്ഥാനിൽ തർക്ക പരിഹാരത്തിന് 3 സാധ്യകൾ..പൈലറ്റ് ക്യാമ്പിന് ചിരി..രാഹുൽ-പ്രിയങ്ക ടീം പദ്ധതി ഇങ്ങനെരാജസ്ഥാനിൽ തർക്ക പരിഹാരത്തിന് 3 സാധ്യകൾ..പൈലറ്റ് ക്യാമ്പിന് ചിരി..രാഹുൽ-പ്രിയങ്ക ടീം പദ്ധതി ഇങ്ങനെ

English summary
AICC Member Tariq Anwar says he would meet VM Sudheeran if necessary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X