കെ വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ : എഐസിസി തീരുമാനം അച്ചടക്ക സമിതി റിപ്പോര്‍ട്ടിന് ശേഷം
ന്യൂഡല്‍ഹി: കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി. കെപിസിസിയുടെയും എഐസിസിയുടെയും വിലക്കിനെ മറികടന്ന് പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതിനെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ എഐസിസി വൈകാതെ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ വി തോമസിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ കൂടെ നിലപാട് കൂടി തേടിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
കെ വി തോമസിനെതിരെ കഴിഞ്ഞ ദിവസം തന്നെ കെ സുധാകരന് തള്ളിപ്പറഞ്ഞിരുന്നു. സിപിഎം സെമിനാറില്‍ പങ്കെടുത്ത ശേഷം പ്രതികരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനി കെ വി തോമസിന് എന്തും പറയാമെന്നും അദ്ദേഹം സിപിഎമ്മുമായി കച്ചവടം നടത്തി നില്‍ക്കുകയാണെന്നുമായിരുന്നു കെ സുധാകരന്റെ വിമര്‍ശനം. കെ വി തോമസിന് വ്യക്തിത്വം ഇല്ലെന്നും നട്ടെല്ല് ഇല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ് തോമസെന്നും കെ സുധാകരന് വിമര്‍ശനം ഉന്നയിച്ചു. അദ്ദേഹത്തിന്റെ ആസ്തി പരിശോധിക്കണമെന്നും കെ റെയിലിനെ പ്രശംസിച്ചത് അദ്ദേഹത്തിന്റെ വിവരക്കേട് ആണെന്നും കെ സുധാകരന് പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെ വി തോമസ് കോണ്‍ഗ്രസിനെ തിരുത്തി. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ ഒന്നിച്ച് നില്‍ക്കണമെന്നും അതിന് രാഷ്ട്രീയം നോക്കരുതെന്നും കെ വി തോമസ് സെമിനാറില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിച്ചു. വളരെയധികം അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് താന്‍ ഈ സെമിനാറില്‍ പങ്കെടുക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.

അതേ സമയം എഐസിസി നേതൃത്വവുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് കെ വി തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സോണിയ ഗാന്ധിയുമായി അന്നും ഇന്നും നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പുതിയ നേതൃത്വത്തോട് ഈ അടുപ്പം തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അവസാനമായി കാണുന്നത് 2018ലാണ്. അതിനു ശേഷം താന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിട്ടില്ലെന്നും തന്റെ മാത്രം കാര്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ സാഹചര്യത്തില്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിയെ കഴിയാന്‍ സാധിക്കാറില്ല. ദിവസങ്ങളോളം കാത്തു നിന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ഗാന്ധി മകനപ്പോലെയാണെന്നും രാഹുല്‍ പ്രധാനമന്ത്രിയായാല്‍ ഏറ്റവും സന്തോഷിക്കുന്ന ആള് താനായിരിക്കുമെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ചില സമയങ്ങളില്‍ നിലപാട് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച സെമിനാറിനെപ്പറ്റിയുള്ള ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ വി തോമസിനെതിരെ ഷിബു ബേബി ജോണും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. സിപിഎം ഫ്രഞ്ച് ചാരക്കേസ് സമയത്ത് കെ വി തോമസിനെ വേട്ടയാടിയിരുന്നുവെന്നും മകന്റെ വിവാഹ സമയത്ത് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നീക്കം നടന്നതും മറന്നുപോയോ എന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് കെ.വി തോമസ് മാഷ് കണ്ണൂരിലെ സി.പി.എം സെമിനാറില്‍ പങ്കെടുക്കുകയാണല്ലോ. ഞാനുമായി അന്നും ഇന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ഞാന്‍ ആദ്യമായി 2001 ല്‍ MLAയായി ജയിച്ചു വന്നപ്പോള്‍ മുതല്‍ എന്നോട് അങ്ങേയറ്റം വാല്സല്യവും സ്നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ പിതാവിനോടുള്ള സ്നേഹമാണ് എന്നോടുള്ളതെന്ന് അദ്ദേഹം പലവട്ടം എന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്. അതിന്റെ കഥ അദ്ദേഹം പറഞ്ഞതിങ്ങനെ; ഫ്രഞ്ച് ചാരക്കേസ് എന്ന കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സി.പി.എം മാഷിനെ വേട്ടയാടിയ കാലം. അന്ന് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. എന്റെ പിതാവ് ആ സര്‍ക്കാരില്‍ മന്ത്രിയാണ്. അക്കാലത്ത് നടന്ന മാഷിന്റെ മകന്റെ വിവാഹത്തിന് രണ്ട് ദിവസവും പൂര്‍ണ സമയം എന്റെ പിതാവ് ചടങ്ങുകളില്‍ പങ്കാളിയായിരുന്നു. സര്‍ക്കാരിന് നേതൃത്വം നല്കുന്ന സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം വിവാഹം നടക്കുന്ന ദിവസങ്ങളില്‍ തന്നെ മാഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നു ശ്രുതി ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ് പതിവില്ലാതെ ഒരു വിവാഹത്തിന് രണ്ട് ദിവസവും പങ്കാളിയായ സ. ബേബി ജോണിന്റെ സാന്നിദ്ധ്യം തനിക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്ന് എന്നോട് പറഞ്ഞത് തോമസ് മാഷ് തന്നെയാണ്.
ഈ സംഭവങ്ങളൊക്കെ മാഷ് ചിലപ്പോള്‍ മറന്നുപോയിട്ടുണ്ടാകാം, കാലം കുറേയായില്ലേ. എന്നാല്‍ ഇപ്പോള്‍ ഇത് ഓര്‍മിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. അതിന് വേണ്ടിയാണ് ഇത്രയും കുറിച്ചത്. അനുബന്ധം: ഈ പോസ്റ്റിന് ക്യാപ്സ്യൂളായി സരസന് സംഭവം പൊക്കിക്കൊണ്ട് ചിലര്‍ വരുമെന്ന് എനിക്കറിയാം. എന്നാല്‍ വാട്സാപ്പ് - ഫെയ്സ് ബുക്ക് ഗ്രൂപ്പുകളില്‍ കിട്ടുന്ന ക്യാപ്സ്യൂളുകള്‍ക്കപ്പുറം ചരിത്രം അറിയാത്തവര്‍ക്കായി ഒരു വാക്ക്: സരസന് സംഭവത്തിന്റെ പേരില്‍ സ.ബേബി ജോണിനെയും ആര്.എസ്.പി പ്രവര്‍ത്തകരെയും വേട്ടയാടിയത് അന്നത്തെ പ്രതിപക്ഷം മാത്രമായിരുന്നില്ല.
കോണ്‍ഗ്രസിനൊപ്പം സി.പി.എമ്മും സി.പി.ഐയും കൂടി ചേര്‍ന്നാണ് ബേബി ജോണിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതും ബേബി ജോണിനെ 'കൊലയാളി' എന്ന് വിളിച്ചതും. കോണ്‍ഗ്രസ് എന്റെ ' പിതാവിനെ നേരെ എതിരെ നിന്ന് എതിര്‍ത്തപ്പോള്‍ കൂടെ നിന്ന് പിന്നില്‍ നിന്നും കുത്തിയത് സി.പി.എമ്മും സി.പി.ഐയുമായിരുന്നു. അന്നത്തെ ഇടതുമുന്നണി സര്‍ക്കാരില്‍ ടി.കെ രാമകൃഷ്ണന് മന്ത്രിയായിരുന്ന അഭ്യന്തര വകുപ്പിന് കീഴിലെ പോലീസായിരുന്നു ഇടതുമുന്നണിയിലെ ഘടകകക്ഷിയായിരുന്ന ആര്.എസ്.പിയുടെ പ്രവര്‍ത്തകരെയെല്ലാം കൊലയാളികളായി മുദ്രകുത്തി മൂന്നാം മുറകള്‍ക്ക് ഇരയാക്കിയതെന്നുമുള്ള ചരിത്രം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ.
-
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം











Click it and Unblock the Notifications