സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് പുല്ലുവില; ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കി നല്‍കി!!!
കോട്ടയം: മറ്റക്കര ടോംസ് കോളേജിന് 2017-18 വര്‍ഷത്തെ അഫിലിയേഷന്‍ പുതുക്കി നല്‍കി. മാര്‍ച്ച് 13 അഫിലിയേഷന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ പ്രത്യേക സംഘം കോളേജില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അഫിലിയേഷന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഈ വര്‍ഷം കുട്ടികളെ മറ്റ് കോളേജുകളിലേക്ക് മാറിയ നടപടിയും എഐസിടിഇ അംഗീകരിച്ചു. അഫിലിയേഷന്‍ ലഭിച്ചതോടെ കോളേജിന് അടുത്ത വര്‍ഷവം പുതിയ ബാച്ചിന് പ്രവേശനം നല്‍കാനാവും. ഇതോടെ അഫിലിയേഷന്‍ പുതുക്കിനല്‍കേണ്ടെന്ന എപിജെ അബ്ദുല്‍ കലാം സാങ്കേതികസര്‍വകലാശാലയുടെ തീരുമാനത്തിന് വിലയില്ലാതാകും.

പുതിയ ബാച്ച്
അഫിലിയേഷന്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് റിപ്പോര്‍ട്ട് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. ഇതോടെ അടുത്ത വര്‍ഷം പുതിയ ബാച്ചിന് പ്രവേശനം നല്‍കാനാകും.

പുതുക്കരുത്
എഐസിടിഇ നിര്‍ദേശിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ കോളേജിലില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഫിലിയേഷന്‍ പുതുക്കി നല്‍കരുതെന്ന് സാങ്കേതിക സര്‍വകലാശാല എഐസിടിഇയോട് ആവശ്യപ്പെട്ടിരുന്നു.

തെളിവെടുപ്പ്
വിദ്യാര്‍ഥികളോടുള്ള മാനേജ്‌മെന്റിന്റെ പെരുമാറ്റത്തെകുറിച്ച് വ്യാപകമായ പരാതികളുയര്‍ന്നിരുന്ന സാഹചര്യത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുത്തിരുന്നു.

അഫിലിയേഷന്‍ റദ്ദാക്കണം
കോളേജിനെതിരെ ഗുരുതരമായ അരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സാങ്കേതിക സര്‍വ്വകലാശാല അഫിലിയേഷന്‍ റദ്ദാക്കാനും നിലവില്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ കോപ്പിന്റെയും ഐഎച്ച്ആര്‍ഡിയുടെയും കോളേജുകളിലേക്ക് മാറ്റാനും നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications