തിരുവനന്തപുരം... എയ്ഡ്‌സ് രോഗികളുടെ തലസ്ഥാനം?
തിരുവനന്തപുരം: ലോക എയ്ഡ്‌സ് ദിനം ആചരിയ്ക്കുമ്പോള്‍ നമ്മുടെ തലസ്ഥാന ജില്ലയില്‍ നിന്നുള്ള കണക്കുകള്‍ അത്ര സുഖകരമല്ല. സംസ്ഥാനത്ത് ഏറ്റവും അധികം എയ്ഡ് രോഗികളുള്ളത് തിരുവനന്തപുരത്താണ്.
സര്‍ക്കാരിന്റെ കണക്ക് പ്രകാരം സംസ്ഥാനത്താകെമാനം 27,604 എയ്ഡ്‌സ് രോഗികളുണ്ട്. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് മാത്രമാണ്. ശരിയായ കണക്ക് ഒരു പക്ഷേ ഇതിലും എത്രയോ അധികം ആയിരിയ്ക്കും.
ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതരുള്ള ജില്ല തിരുവനന്തപുരമാണ്. ഇവിടെ 5,357 രോഗികളുണ്ട്. എയ്ഡ്‌സ് രോഗികള്‍ ഏറ്റവും കുറവുള്ളത് വയനാട്ടിലാണ്.

എയ്ഡ്‌സ് രോഗികള്‍
എയ്ഡ്‌സ് രോഗികളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പലയിടങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്പോഴും സാധാരണമാണ്.

എണ്ണം കൂടുന്നു
ഓരോ വര്‍ഷവും എയ്ഡ്‌സ് രോഗികളുടെ എണ്ണം പെരുകി വരികയാണ്. എച്ച്‌ഐവിയ്‌ക്കെതിരെ സര്‍ക്കാര്‍ തലത്തിലും എന്‍ജിഒ തലത്തിലും വലിയ കാമ്പയിനുകള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമായി ഫലം കാണുന്നില്ല.

മരണക്കണക്ക്
സംസ്ഥാനത്ത് ഇതുവരെ 4,256 പേര്‍ എച്ച്‌ഐവി ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

തിരുവനന്തപുരം മുന്നില്‍
ഏറ്റവും അധികം എച്ച്‌ഐവി ബാധിതരുളള ജില്ല തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ്. 5,357 രോഗികള്‍.

കോഴിക്കോടും രോഗികളേറെ
എച്ച്‌ഐവി ബാധിതരുടെ കാര്യത്തില്‍ കോഴിക്കോട് ജില്ലയും പിറകിലല്ല. 4,180 രോഗികളുണ്ട് കോഴിക്കോട് ജില്ലയില്‍.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications