കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം കോട്ടയം ലോക്സഭാ സീറ്റ്?: ക്രൈസ്തവ വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ ബിജെപി പദ്ധതി

Google Oneindia Malayalam News

കോട്ടയം: ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേരിടേണ്ടി വന്നത്. 10 ലേറെ മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷ വെച്ചുപുലർത്തിയ അവർ ഏറ്റവും കുറഞ്ഞത് 5 സീറ്റിലെങ്കിലും വിജയം ഉറപ്പിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കയ്യിലുണ്ടായിരുന്ന ഏക സിറ്റിങ് സീറ്റായ നേമം കൂടി നഷ്ടപ്പെടുകയാണുണ്ടായത്.

ഇതോടെ സംസ്ഥാനത്ത് വീണ്ടും ബി ജെ പി സംപൂജ്യരായി. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉയർത്തിയിരുന്നെങ്കിലും ദേശീയ നേതൃത്വം കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വിശ്വാസം തുടരുകയായിരുന്നു.

എംഎല്‍സി തിരഞ്ഞെടുപ്പില്‍ പിന്തുണ കോണ്‍ഗ്രസിന്; ജെഡിഎസിന്റെ ബിജെപി പിന്തുണയ്ക്ക് തിരിച്ചടിഎംഎല്‍സി തിരഞ്ഞെടുപ്പില്‍ പിന്തുണ കോണ്‍ഗ്രസിന്; ജെഡിഎസിന്റെ ബിജെപി പിന്തുണയ്ക്ക് തിരിച്ചടി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ശൈലി പിന്തുടർന്നാല്‍ കേരളത്തില്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ശൈലി പിന്തുടർന്നാല്‍ കേരളത്തില്‍ നേട്ടം കൊയ്യാനാവില്ലെന്ന തിരിച്ചറിവാണ് നിയമസഭാ തിരഞ്ഞെടുപ്പ് ബി ജെ പിയെ പഠിപ്പിച്ച പ്രധാന പാഠം. ന്യൂനപക്ഷ വോട്ടുകള്‍ നിർണ്ണായകമായ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പദ്ധതികളാണ് തുടർന്ന് ബി ജെ പി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.

കാവ്യയെ കൊണ്ടുവന്നില്ലേ ദിലീപേട്ടാ..: യുഎഇയില്‍ എത്തിയ ദിലീപീന് ഗംഭീര സ്വീകരണം

പ്രധാനമായും ക്രൈസ്തവ വിശ്വാസികളെ പാർട്ടിയോട്

പ്രധാനമായും ക്രൈസ്തവ വിശ്വാസികളെ പാർട്ടിയോട് അടുപ്പിക്കാനാണ് ബി ജെ പിയുടെ തീവ്രശ്രമം. സംസ്ഥാനത്തെ നിലവിലെ സാമൂഹിക അന്തരീക്ഷ അതിന് ഏറെ അനുകൂലമാണെന്നും പാർട്ടി വിലയിരുത്തുന്നു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെ തുടർന്നുണ്ടായ വിവാദങ്ങളിള്‍ ബി ജെ പി നല്‍കിയ പിന്തുണ വലിയ ചർച്ചാവിഷയമായിരുന്നു.

ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ

ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയാർജ്ജിക്കാനുള്ള പദ്ധതികള്‍ ബി ജെ പി ദേശീയ നേതൃത്വം തന്നെ രൂപം നല്‍കിയത്. പുതിയ പദ്ധതികളുടെ ഭാഗമായി എല്ലാ ജില്ലയിലും രണ്ട് മണ്ഡലം പ്രസിഡന്റുമാരെങ്കിലും ക്രൈസ്തവരായിരിക്കണമെന്ന നിർദേശമാണ് ബി ജെ പി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.

പാർട്ടിയിലും മറ്റ് പോഷക സംഘടനകളിലും ക്രൈസ്തവർക്ക്

പാർട്ടിയിലും മറ്റ് പോഷക സംഘടനകളിലും ക്രൈസ്തവർക്ക് ആനുപാതികമായ പ്രാതിനിധ്യം ഉണ്ടാകും. വരും ദിവസങ്ങളില്‍ സഭാ മേലധ്യക്ഷന്‍മാരുമായി മുതിർന്ന പാർട്ടി നേതാക്കള്‍ തന്നെ കൂടിക്കാഴ്ച നടത്തുകയും ചെയ്യു. കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ കേന്ദ്ര മന്ത്രി വി മുരളീധരന്‍ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചിരുന്നു.

പരമ്പരാഗതമായി കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയം

പരമ്പരാഗതമായി കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയം ഒരു മുന്നണിയെ, അതായത് യു ഡി എഫ് മുന്നണിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ആ പിന്തുണ രണ്ട് മുന്നണികളിലേക്കായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊരു മാറ്റം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുസ്ലിം വിഭാഗത്തിന്റേത് ഇല്ലെങ്കിലും ക്രൈസ്തവ വോട്ട് ബാങ്കില്‍ തങ്ങള്‍ക്ക് കൂടി ഇടം ഉണ്ടാക്കാനാണ് ബിജെപിയുടെ ലക്ഷ്യം.

ക്രൈസ്തവ പിന്തുണ ലഭിച്ചാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍

ക്രൈസ്തവ പിന്തുണ ലഭിച്ചാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ മികച്ച മുന്നേറ്റവും നടത്താന്‍ കഴിയുമെന്നും ബിജെപി വിലയിരുത്തുന്നു. കേരളത്തിലെ ക്രൈസ്‌തവ വിഭാഗങ്ങളുടെ ഇടയിലേക്കു ബി ജെ പി. കടന്നുകയറുന്നത്‌ തങ്ങളുടെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന്‌ ഇടത്‌, വലത്‌ മുന്നണികള്‍ക്ക് വ്യക്തമായി അറിയാം. അതിനാല്‍ ക്രൈസ്‌തവര്‍ക്കു ബി ജെ പിയോടുള്ള അയിത്തം കുറയുന്നതിനെ തടയാനുള്ള ശ്രമമാണ്‌ അവര്‍ നടത്തുന്നത്‌.

നാര്‍ക്കോട്ടിക്‌ ജിഹാദ്‌ വിഷയത്തില്‍ മുന്നണി

നാര്‍ക്കോട്ടിക്‌ ജിഹാദ്‌ വിഷയത്തില്‍ മുന്നണി നേതൃത്വത്തിന്റേതില്‍നിന്നു വ്യത്യസ്‌തമായ അഭിപ്രായം സ്വീകരിച്ചപ്പോള്‍ തടയിടാന്‍ ശ്രമിക്കാതിരുന്നത്‌ ഇതിന്റെ ഭാഗമായാണ്‌. ന്യൂനപക്ഷ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്തതും 80 :20 അനുപാത വിഷയത്തില്‍ സര്‍ക്കാര്‍ ഇരുപക്ഷത്തെയും പരിഗണിച്ചുകൊണ്ടുള്ള നിലപാട്‌ സ്വീകരിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു.

വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Sandeep's incident was planned, CPM alleges RSS behind attack | Oneindia Malayalam

English summary
Aiming at Kottayam Lok Sabha seat: BJP plans to strengthen Christian vote bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X