കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിത്തിനെ കുടുക്കിയതാണെന്ന് ബന്ധുക്കള്‍; ഒരു മാസമായി വിളിച്ചിട്ടില്ല

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: ഐഎസ്‌ഐയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവത്തില്‍ ബന്ധുക്കള്‍ രംഗത്ത്. രഞ്ജിത്ത് ചാരപ്രവര്‍ത്തനം നടത്തുന്നയാളല്ലെന്നും രഞ്ജിത്തിനെ കുടുക്കിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

രഞ്ജിത്ത് അറസ്റ്റിലായ വിവരം മാധ്യമങ്ങളിലൂടെ അറിയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്ഥിരമായി വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്ന രഞ്ജിത്ത് ഒരുമാസമായി ഫോണ്‍ വിളിച്ചിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മലപ്പുറം ചെറുകാവ് സ്വദേശിയാണ് രഞ്ജിത്ത്.

imgisi-agent

ഇരുപത്തിയേഴുകാരനായ രഞ്ജിത്തിന്റെ സംരക്ഷണയിലാണ് അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം. രഞ്ജിത്ത് നാട്ടുകാരുമായി നല്ല സഹകരണത്തിലാണെന്നാണ് അവിടെനിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും തരത്തില്‍ അവിഹിത ഇടപാടുകള്‍ നടത്തുന്ന സ്വഭാവക്കാരനല്ല രഞ്ജിത്ത് എന്ന് സുഹൃത്തുക്കളും പറയുന്നു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ചാരസുന്ദരിക്ക് രഞ്ജിത്ത് വ്യോമസേനയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. വ്യോമസേനയുടെ പോര്‍വിമാനങ്ങളെയും, എയര്‍ബേയ്‌സുകളെയും, കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ രഞ്ജിത്തിന് അറിയാമായിരുന്നു ഇത് ഐഎസ്‌ഐ കൈക്കലാക്കയതായാണ് സൂചന.

English summary
Air force ex-official arrest, Air force ex-official ranjith is trapped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X