കരിപ്പൂരില്‍ എയര്‍ഇന്ത്യയിലെ മലയാളി എയര്‍ ഹോസ്റ്റസ് തൂങ്ങിമരിച്ച നിലയില്‍...
ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞാണ് മോനിഷ മോഹന്‍ ഫ്ളാറ്റിലേക്ക് പോയത്.
മലപ്പുറം: കരിപ്പൂരില്‍ എയര്‍ഹോസ്റ്റസിനെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസും തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയുമായ മോനിഷ മോഹനെ(24)യാണ് അവരുടെ ഫ്ളാറ്റിനുള്ളില്‍ മാര്‍ച്ച് അഞ്ച് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് നാല് ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞാണ് മോനിഷ മോഹന്‍ ഫ്ളാറ്റിലേക്ക് പോയത്. പിന്നീട് ഞായറാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു. രാവിലെയാണ് മോനിഷയെ ഫഌറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കരിപ്പൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications