കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണറോട് മാപ്പ് പറഞ്ഞ് എയർ ഇന്ത്യ!!! വിമാനം വൈകിപ്പിച്ചത് ദോഹയിൽനിന്നുള്ളവർക്ക് വേണ്ടി!!!

ദോഹയിൽനിന്ന് എത്തുന്നവർക്ക് വേണ്ടിയാണ് വിമാനം വൈകിപ്പിച്ചത്

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ ഗവർണർ പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം വൈകിയ സംഭവത്തിൽ എയർഇന്ത്യ അധികൃതർ മാപ്പ് പറഞ്ഞു. രാജ്ഭവനിലെത്തിയാണ് അധികൃതർ ഗവർണറോട് മാപ്പു പറഞ്ഞത്. ചൊവ്വാഴ്ച രാത്രി 11ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലർച്ചെ ഒന്നരക്കാണ് പുറപ്പെട്ടത്. ദോഹയിൽനിന്ന് എത്തുന്നവർക്ക് കണക്ഷൻ വിമാനമായി സർവീസ് നടത്തേണ്ടതിനാലാണ് വിമാനം വൈകിയതെന്നാണ് എയർഇന്ത്യ നൽകിയ വിശദീകരണം.

ഒടുവിൽ ഗവർണർക്കും കിട്ടി എയർ ഇന്ത്യയുടെ വക പണി!! ഒന്നര മണിക്കൂർ കുടുങ്ങി!!മുട്ടൻ പണി?ഒടുവിൽ ഗവർണർക്കും കിട്ടി എയർ ഇന്ത്യയുടെ വക പണി!! ഒന്നര മണിക്കൂർ കുടുങ്ങി!!മുട്ടൻ പണി?

കഴിഞ്ഞ ദിവസം രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. മലപ്പുറം താനൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു ഗവർണർ എത്തിയത്. പതിനൊന്ന് മണിക്കുള്ള വിമാനത്തിലാണ് അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്.

air india

ദോഹയിൽ നിന്നുള്ള കണക്ഷൻ വിമാനത്തിലെ യാത്രക്കാരെ കൂടി കയറ്റിയാണ് വിമാനം തിരുവനന്തപുരത്തേക്ക് പോവുക. പതിനൊന്നു മണിക്ക് മുമ്പ് എത്തേണ്ടിയിരുന്ന വിമാനം കരിപ്പൂരിലെതതിയത് 11.50നായിരുന്നു. പരിശോധന നടപടികൾ കഴിഞ്ഞ് യാത്രക്കാർ വിമാനത്തിലെത്തിയപ്പോഴേക്കും 12 മണി കഴിഞ്ഞു. ഇതിനിടെ ജോലി കഴിഞ്ഞെന്ന് അറിയിച്ച് വിമാനത്തിലെ പൈലറ്റ് ഇറങ്ങിപ്പോയി.മറ്റൊരു പൈലറ്റിനെ സഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് വിമാനം പുറപ്പെടുമ്പോഴേക്കും പന്ത്രണ്ടര കഴിഞ്ഞിരുന്നു.

English summary
air indian appoliaged kerala governer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X