കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാന അപകടം: ഇരകൾക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ ഒതുക്കാന്‍ ശ്രമം

Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച വിമാന അപകടങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ കരിപ്പൂരില്‍ നടന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നും തെന്നിമാറുകയായിരുന്നു. 35 അടി താഴ്ചയിലേക്കാണ് വീണ വിമാനത്തിന്റെ കോക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗവുമായി വിമാനം രണ്ടായി പിളര്‍ന്നു.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സ്ഥലത്ത് നിന്നുതന്നെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ അപകടത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. മീഡിയ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെറിയ തുക

ചെറിയ തുക

ചെറിയ തുക സ്വീകരിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പരിക്കേറ്റവരെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇരകള്‍ക്ക് പത്ത് ലക്ഷം മുതല്‍ 40 ലക്ഷം വരെ നല്‍കാമെന്ന വാഗ്ദാനമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

മോണ്ട് റീല്‍ കണ്‍വെന്‍ഷന്‍

മോണ്ട് റീല്‍ കണ്‍വെന്‍ഷന്‍

മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് എയര്‍ ഇന്ത്യ നിലവില്‍ നല്‍കിയിരിക്കുന്നത്. മോണ്ട് റീല്‍ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം ഒരു കോടി ഇരുപത് ലക്ഷം വരെ ലഭിക്കണമെന്നാണ് കണക്ക്. ഇപ്പോള്‍ പരമാവധി 40 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ആനുകൂല്യങ്ങള്‍ ലഭിക്കില്ല

ആനുകൂല്യങ്ങള്‍ ലഭിക്കില്ല

ഇപ്പോള്‍ വാഗ്ദാനം ചെയ്ത 40 ലക്ഷം രൂപ വാങ്ങാന്‍ സന്നദ്ധമാണെങ്കില്‍ സമ്മതപത്രം ഒപ്പിട്ട് തിരിച്ച് നല്‍കണമെന്നാണ് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സമ്മത പത്രത്തില്‍ പറയുന്നു.

ഹിയറിംഗ് നടത്തണം

ഹിയറിംഗ് നടത്തണം

വിമാന അപകടത്തില്‍പ്പെട്ടവരെ പങ്കെടുപ്പിച്ച് വിമാനക്കമ്പനി നഷ്ടപരിഹാരം സംബന്ധിച്ച് ഹിയറിംഗ് നടത്തണം. എന്നാല്‍ കരിപ്പൂരിലെ കാര്യത്തില്‍ അത് സംഭവിച്ചില്ല. മരണപ്പെട്ടവരുടെ കുടുംബത്തില്‍ പലരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ്. എത്രയും പെട്ടെന്ന് തുക കൈമാറാനുള്ള നടപടി എയര്‍ ഇന്ത്യ സ്വീകരിക്കണമെന്നാണ് ആവശ്യം

ഹൈക്കോടതിയെ സമീപിച്ചു

ഹൈക്കോടതിയെ സമീപിച്ചു

അതേസമയം, നഷ്ടപരിഹാരത്തിനായി സംസ്ഥാന ഉപഭോക്തൃ കമ്മീഷനെ സമീപിക്കാന്‍ അനുമതി തേടി അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹരജിയില്‍ എയര്‍ ഇന്ത്യയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

തൃശൂരില്‍ വിമതന് മേയര്‍ സ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസ്, കൊച്ചിയില്‍ ഒറ്റപ്പെട്ട് എ ഗ്രൂപ്പ്!! തൃശൂരില്‍ വിമതന് മേയര്‍ സ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസ്, കൊച്ചിയില്‍ ഒറ്റപ്പെട്ട് എ ഗ്രൂപ്പ്!!

കോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടികോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടി

സുരേഷ് ഗോപിക്ക് സംഭവിച്ചത് രണ്ട് ദുരന്തങ്ങൾ, ബിജെപിയിലെത്തിയത് ദില്ലി കണ്ടെന്ന് ടിജെഎസ്സുരേഷ് ഗോപിക്ക് സംഭവിച്ചത് രണ്ട് ദുരന്തങ്ങൾ, ബിജെപിയിലെത്തിയത് ദില്ലി കണ്ടെന്ന് ടിജെഎസ്

മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; തൃശൂരില്‍ കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; തൃശൂരില്‍ കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

English summary
Air India conspires to avoid compensation for Karipur plane crash victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X