Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്

മസ്ക്കറ്റ്: ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഏതാനും സർവീസുകളെ പരസ്പരം ലയിപ്പിച്ചതായും എയർ ഇന്ത്യ എക്സപ്രസ് അധികൃതർ അറിയിച്ചു. ഒമാൻ തലസ്ഥാനമായ മാസ്ക്കറ്റിൽ നിന്നുള്ള സർവീസുകളാണ് ഓപ്പറേഷണൽ കാരണങ്ങൾ കൊണ്ട് നാല് ദിവസത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്.

ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെയുള്ള സർ‌വീസുകൾ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിൽ എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. കേരളത്തിലെ തിരുവനന്തപുരം, കരിപ്പൂർ കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് മുടങ്ങിയത്.

air

മേയ് 29 നും 31 നുമുള്ള കോഴിക്കോട് - മസ്ക്കറ്റ് സർവീസുകളും മേയ് 30 നും ജൂൺ ഒന്നിനുമുള്ള മസ്ക്കറ്റ് - കോഴിക്കോട് സർവീസുകളും റദ്ദാക്കി. മേയ് 31 നുള്ള കണ്ണൂർ മസ്ക്കറ്റ്, മസ്ക്കറ്റ് കണ്ണൂര്‌ സർവീസുകളും നടത്തില്ല. 30 ന് തിരുവന്തപുരത്ത് നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

അതേ സമയം ജൂൺ 8, 9 ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമായി മസ്ക്കറ്റിലേക്കുള്ള രണ്ട് സർവീസുകൾ പരസ്പരം ലയിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയി അവിടെ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചും എന്ന നിലയിലാണ് സർവീസ് ലയിപ്പിച്ചത്. നേരത്തെ ജീവനക്കാരുടെ സമരത്തെ തുടർന്ന് നിരവധി സർവീസുകൾ റദ്ദാക്കേണ്ട അവസ്ഥ കമ്പനിക്ക് വന്നിരുന്നു.

പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്, ജൂൺ മുതൽ ആരംഭിക്കും

കുവൈത്ത്: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസം. എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് തുടങ്ങുന്നു. കുവൈത്ത് - കൊച്ചി സെക്ടറിലാണ് സർവീസ് ആരംഭിക്കുന്നതും. ജൂൺ മുതൽ‌ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്ന് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തിലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ് പുതിയ സര്‍വീസ് തുടങ്ങുന്നു. കുവൈത്ത്- കൊ​ച്ചി​ സെക്ടറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂ​ൺ മു​ത​ൽ ആ​ഴ്ച​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ​യ​ർ​ ഇ​ന്ത്യ അ​റി​യി​ച്ചു.

കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചയിൽ നിന്ന് കുവൈത്തിലേക്ക് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമാണ് സർവീസ്. . ജൂ​ൺ മൂ​ന്നു മു​ത​ൽ ഇ​വ സ​ർ​വീസ് ആ​രം​ഭി​ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+