സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കി
തിരുവനന്തപുരം: സാങ്കേതി തകരാറിനെ തുടർന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് വിമാനത്താവളവത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

അടിയന്തര ലാൻഡിംഗിനെ തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.വിമാനത്താവളത്തിൽ അഗ്നിശമന സേനയും ആംബുലൻസുകളും തയാറാക്കി നിർത്തിയിരുന്നു.












Click it and Unblock the Notifications