കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരിൽ വിമാനാപകടം! റണ്‍വേയില്‍ നിന്ന് തെന്നി താഴേക്ക് പതിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്!

Google Oneindia Malayalam News

കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി വൻ അപകടം. 1344 ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ലാന്‍ഡിംഗിനിടെ റണ്‍വൈയില്‍ നിന്നും തെന്നിമാറിയ വിമാനം താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് സൂചന. കരിപ്പൂര്‍ ടേബിള്‍ ടോപ്പ് വിമാനത്താവളം ആയത് കൊണ്ട് വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് വിവരം. ലാന്‍ഡ് ചെയ്തതിന് ശേഷം വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറുകയായിരുന്നു.

നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി കൊണ്ടോട്ടി സിഐ വ്യക്തമാക്കി. ദുബായില്‍ നിന്നും വരുന്ന വിമാനത്തില്‍ 134 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വൈകിട്ട് 7.41നാണ് വിമാനം ലാന്‍ഡ് ചെയ്തത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. വിമാനം വീണത് 30 അടി താഴ്ചയിലേക്ക് ആണ്.

flight

കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ 20 പേരെയും കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ 17 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. വിമാനത്തില്‍ 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് വിവരം. വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മോശം കാലാവസ്ഥ കാരണം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ സാധിക്കാതെ പോയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ടേബിള്‍ ടോപ്പ് വിമാനത്താവളം ആയത് കൊണ്ട് വിമാനം നിയന്ത്രിക്കാനായില്ല.

വിമാനത്താവളത്തിന്റെ മതിലുകൾ ഇടിച്ച് ചിറകുകൾ തകർന്നു. ദുബായിൽ നിന്നും പ്രവാസികളുമായി എത്തിയ വന്ദേഭാരത് വിമാനം ആണ് അപകടത്തിൽപ്പെട്ടത്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് എന്‍ഡിആര്‍എഫ് സംഘവും എത്തി. പോലീസും നാട്ടുകാരും അടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളായി. കൊവിഡിനെ പോലും വക വെക്കാതെയാണ് നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനെത്തിയത്.

ക്യാപ്റ്റന്‍ ഡിവി സാത്തെ, 30 വർഷത്തിലേറെ പറന്ന പൈലറ്റ്, വ്യോമസേനയിൽ നിന്ന് എയർ ഇന്ത്യയിലേക്ക്ക്യാപ്റ്റന്‍ ഡിവി സാത്തെ, 30 വർഷത്തിലേറെ പറന്ന പൈലറ്റ്, വ്യോമസേനയിൽ നിന്ന് എയർ ഇന്ത്യയിലേക്ക്

'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം

''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്

English summary
Air India flight slides from runway at Karipur Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X