കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്

Google Oneindia Malayalam News

കൊച്ചി: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പട്ട് 18 പേരാണ് ഇതുവരെ മരിച്ചത്. പൈലറ്റും സഹപൈലറ്റും നാല് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ആശുപത്രികളിലായി ചികിത്സയിലാണ്. 22ഓളം പേരുടെ നില ഗുരുതരമാണെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം ധന സഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 50000 രൂപയുമാണ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോഴിതാ വിമാനത്തിന് ലഭിക്കുന്ന ഇന്‍ഷൂറന്‍സ് തുക സംബന്ധിച്ചുള്ള വിവരും പുറത്തുവന്നിട്ടുണ്ട്.

കണ്‍സോര്‍ഷ്യം

കണ്‍സോര്‍ഷ്യം

രാജ്യത്തെ നാല് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാര ബാധ്യത കുറക്കുന്നതിന് വേണ്ടി വിദേശത്തുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ പുനര്‍ ഇന്‍ഷൂറന്‍,് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഡിജിസിഎയുടെ അന്വേഷണ റിപ്പോര്‍ട്ട്, ഇന്‍ഷൂറന്‍സ് കമ്പനികളുടെ സര്‍വേ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചാല്‍ മാത്രമേ തുക ലഭിക്കുകയുള്ളൂ.

സമയം എടുക്കും

സമയം എടുക്കും

ഇന്‍ഷൂറന്‍സ് തുകയും ആശ്രിതര്‍ക്കുള്ള നഷ്ടടപരിഹാരതുകയും ലഭിക്കുന്നതിന് സമയമെടുക്കുമെന്നാണ് കരുതുന്നത്. 2010ല്‍ മംഗലാപുരം വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് തുക ഇതുവരെ ലഭിച്ചിട്ടില്ല. വിമാനടിക്കറ്റ് എടുക്കുന്ന സമയത്ത് ഇന്‍ഷൂറന്‍സ് പരിരക്ഷയും യാത്പരക്കാര്‍ക്ക് ലഭ്യമാകും. അതേസമയം, പരിക്കേറ്റവരുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

375 കോടി

375 കോടി

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കീഴ്വവഴക്കമനുസരിച്് അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശ്വാസതുകയ്ക്ക് പുറമെ

ആശ്വാസതുകയ്ക്ക് പുറമെ

കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആശ്വാസ തുക പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്‍ഷൂറന്‍സ് തുക ലഭിക്കുക. വിമാനത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ 95 ശതമാനത്തില്‍ കൂടുതല്‍ റീ ഇന്‍ഷൂറന്‍സ് ആയിരിക്കും.

ക്രഡിറ്റ് കാര്‍ഡുകള്‍

ക്രഡിറ്റ് കാര്‍ഡുകള്‍

യാത്രക്കാര്‍ ക്രെഡിറ്റ് കാര്‍ഡുള്ളവരാണെങ്കില്‍, കാര്‍ഡ് എടുക്കുന്ന സമയത്ത് നല്‍കുന്ന ഇന്‍ഷൂറന്‍സ് അപേക്ഷ ഫോറം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആ തുകയും ലഭിക്കാന്‍ അര്‍ഹരാണ്. രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ ഇങ്ങനെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ യാത്രക്കാര്‍ക്ക് ട്രാവല്‍ ഇന്‍ഷൂറന്‍സ് ഉണ്ടെങ്കില്‍ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കും.

1000 മീറ്റര്‍ അകലെയുള്ള

1000 മീറ്റര്‍ അകലെയുള്ള

അതേസമയം, വിമാനം തകരുന്നതിന് മുമ്പായി റണ്‍വേയുടെ തുടക്കത്തില്‍ 1000 മീറ്റര്‍ അകലെയുള്ള ടാക്‌സി വേയില്‍ സ്പര്‍ശിച്ച ശേഷമാണ് രണ്ട് ഭാഗങ്ങളായി പിളരുന്നതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന വിവരം. കനത്ത മഴ ആയിരുന്നതിനാല്‍ പൈലറ്റിന് റണ്‍വേ കൃത്യമായി കാണാന്‍ കഴിഞ്ഞിരുന്നും ഇതാണ് ആദ്യ ശ്രമത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും എഎഐ പറയുന്നു.

കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ കുടംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായംകരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ കുടംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

കരിപ്പൂരിലും പെട്ടിമുടിയിലും മുഖ്യമന്ത്രിക്ക് 2 തരം സമീപനം, ദുരിതാശ്വാസമല്ലാതെ മറ്റൊന്നുമില്ലകരിപ്പൂരിലും പെട്ടിമുടിയിലും മുഖ്യമന്ത്രിക്ക് 2 തരം സമീപനം, ദുരിതാശ്വാസമല്ലാതെ മറ്റൊന്നുമില്ല

ശക്തമായ മഴയില്‍ കൊച്ചിയില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി; ക്യാമ്പുകള്‍ ആരംഭിച്ചുശക്തമായ മഴയില്‍ കൊച്ചിയില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി; ക്യാമ്പുകള്‍ ആരംഭിച്ചു

English summary
Air India Express flight that crashed in Karipur will get insurance worth Rs 375 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X