Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കരുത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറന്നുയര്‍ന്നു

മലപ്പുറം: അബുദബിയിലേക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കയറിയവര്‍ ശെരിക്കുമൊന്നു ഞെട്ടി. വിമാനത്തിലെ ജീവനക്കാര്‍ എല്ലാം തന്നെ വനിതകള്‍. അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു കരിപ്പൂരില്‍നിന്നു അബുദബിയിലേക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നിയന്ത്രിച്ചത് 6 വനിതകളായിരുന്നു.

ഞായറാഴ്ച രാത്രി 7.30നു 158 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ക്കു പുറമെ വിമാനത്തിലേക്കു യാത്രക്കാരെ ആനയിച്ചതും ക്യാബിന്‍ ക്രൂ, സെക്യൂരിറ്റി, ട്രാഫിക് എന്നിവരെല്ലാം സ്ത്രീകളായിരുന്നു. ആറുവനിതാ ജീവനക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.

airindia.jpg

വിമാനത്തിന്റെ പൈലറ്റായി ജി.കെ. സന്ദു, കോ. പൈലറ്റ് പൂനം സോപ്‌കെ, എന്നിവര്‍ക്കു പുറമെ ക്രൂ അംഗങ്ങളായി സുബ് പണിക്കര്‍, അമിത മേനോന്‍, എസ്. നിക്കി, അര്‍പ്പിത കുമാരി എന്നിവരടങ്ങിയ സംഘമാണുണ്ടായിരുന്നത്.
തിരുവന്തപുരത്തുനിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെ നിയന്ത്രിച്ചതും വനിതകളായിരുന്നു.

വനിതാ ജീവനക്കാര്‍ മാത്രമുള്ള നാലു സര്‍വീസുകള്‍ ഇന്നലെ എയര്‍ ഇന്ത്യയും നടത്തി. സ്‌പൈസ് ജെറ്റ്, എയര്‍ കോസ്റ്റ എന്നിവയും ഇത്തരത്തില്‍ സര്‍വീസ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+