കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തിന് സഹായമനസ്സിന് നന്ദി അറിയിച്ച് എയര്‍ ഇന്ത്യ, നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ഈ ദുരന്തത്തിനിടയില്‍ നാട്ടുകാര്‍ കാണിച്ച ദുരിതാശ്വാസ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ എയര്‍ ഇന്ത്യാ എക്‌സ്പ്രസും ഇതില്‍ നന്ദി അറിയിച്ചിരിക്കുകയാണ്. മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. അസാധാരണമായ ഒരു സംഭവത്തിന്റെ സമയത്ത് അവര്‍ ഏറ്റവും വലിയ മനുഷ്യത്വമാണ് കാണിച്ചത്. നിങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് എയര്‍ ഇന്ത്യ കുറിച്ചു.

1

Recommended Video

cmsvideo
Karipur flight: plane has 375 crore's insurance | Oneindia Malayalam

അതേസമയം കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ 115 പേര്‍ ഇപ്പോഴും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചികിത്സയില്‍ തുടരുന്നുണ്ട്. ഇവരില്‍ 14 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന 57 പേര്‍ വീടുകളിലേക്ക് മടങ്ങിയെന്ന് കളക്ടര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനം ഡിജിസിഎ സംഘം പരിശോധിച്ചു. ഡിജിസിഎ എയര്‍പോര്‍ട്ട് അതോറിറ്റി എയര്‍ ഇന്ത്യ സംഘങ്ങള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.

എയര്‍ ഇന്ത്യയുടെ സംഘം നേരത്തെ തന്നെ ഇവിടെ പ്രാഥിമിക പരിശോധന നടത്തിയിരുന്നു. ബോയിംഗ് അന്വേഷണ സംഘം അടുത്തയാഴ്ച്ച കരിപ്പൂരില്‍ എത്തും. അതേസമയം കരിപ്പൂരില്‍ റണ്‍വേ നീളം കൂട്ടുന്നത് പരിഗണിക്കുന്നുണ്ട്. വിമാനം മറ്റൊരിടത്തം ഇറങ്ങേണ്ടതായിരുന്നോ എന്നത് പൈലറ്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും ഡിജിസിഎ അരുണ്‍ കുമാര്‍ പറഞ്ഞു. വിമാനത്തിന് സാങ്കേതിക പിഴവുണ്ടായിരുന്നതായി ഇതുവരെ സൂചനകളില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. ഇന്‍എന്‍എഎസ് സംവിധാനം അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂരില്‍ ഒരുക്കിയേക്കും.

അപകടത്തെ കുറിച്ച് കഴിഞ്ഞ ദിവസം തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. എയര്‍പോര്‍ട്ട് ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അന്വേഷിക്കുന്നത്. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ദില്ലിയിലെത്തിച്ചിട്ടുണ്ട്. ഇവ പരിശോധിക്കാന്‍ സമയമെടുക്കും. ഇതിന് ശേഷം മാത്രമേ അപകട കാരണം കൃത്യമായി പറയാനാവൂ. പ്രാഥമിക റിപ്പോര്‍ട്ട് ഇപ്പോഴുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുക. മാനുഷിക പിഴവാണോ ദുരന്തത്തിന് കാരണമെന്ന് പരിശോധിക്കുന്നുണ്ട്.

English summary
air india express says we owe you a lot to malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X