കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം രണ്ടായി പിളർന്നു! വിമാനം വീണത് 30 അടി താഴ്ചയിലേക്ക്!

Google Oneindia Malayalam News

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ടായി പിളർന്നെന്ന് വിവരം. വിമാനം വീണത് 30 അടി താഴ്ചയിലേക്ക് ആണ്. വിമാനത്തിലെ പൈലറ്റിനും സഹ പൈലറ്റിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മംഗലാപുരത്ത് സംഭവിച്ച വിമാന അപകടത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും സംഭവിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കോക് പിറ്റ് മുതൽ വാതിൽ വരെയുളള ഭാഗമാണ് രണ്ടായി പിളർന്നിരിക്കുന്നത് എന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. കോഴിക്കോട് ജില്ലാ കളക്ടർ കരിപ്പൂരിലേക്ക് തിരിച്ചിരിക്കുകയാണ്. കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ 10 പേരെയാണ് എത്തിച്ചിരിക്കുന്നത്. ഇവരുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് വിവരം. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ 20 പേരെയും കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ 17 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. വിമാനത്തില്‍ 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Recommended Video

cmsvideo
Similariies between Mangalore and Karipur airport incidents | Oneindia Malayalam
flight

വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കരിപ്പൂർ വിമാന അപകടത്തിലെ രക്ഷാപ്രവർത്തനം വിലയിരുത്തി. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താൻ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്

ജില്ലാ ഭരണ പ്രതിനിധികൾ ആശുപത്രികളിൽ എത്തി ഇക്കാര്യം ഉറപ്പു വരുത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കാനും രണ്ടു കലക്ടർമാർക്കും നിർദ്ദേശം നൽകി. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് വിവരം ലഭ്യമാക്കാനുള്ള കൺട്രോൾ റൂമുകൾ സജീവമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം

ക്യാപ്റ്റന്‍ ഡിവി സാത്തെ, 30 വർഷത്തിലേറെ പറന്ന പൈലറ്റ്, വ്യോമസേനയിൽ നിന്ന് എയർ ഇന്ത്യയിലേക്ക്ക്യാപ്റ്റന്‍ ഡിവി സാത്തെ, 30 വർഷത്തിലേറെ പറന്ന പൈലറ്റ്, വ്യോമസേനയിൽ നിന്ന് എയർ ഇന്ത്യയിലേക്ക്

English summary
Air India Express split into two at Karipur, Many injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X