Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി-കൊച്ചി എയര്‍ഇന്ത്യ വിമാനം ഒരു ദിവസത്തിലേറെ വൈകി, നോന്പ് തുറയ്ക്ക് നിവൃത്തിയില്ലാതെ...

കൊച്ചി: യന്ത്രത്തകരാറിന്റെ പേരില്‍ എയര്‍ ഇന്ത്യ വിമാനം ഒരു ദിവസത്തിലേറെ വൈകി. അബുദാബി-കൊച്ചി വിമാനമാണ് ഒരു ദിവസത്തിലേറെ വൈകിയത്. റംസാന്‍ വ്രതമെടുക്കുന്നവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പടെ 133 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് കൊച്ചിയിലെത്തേണ്ട വിമാനമാണ് 24 മണിയ്ക്കൂര്‍ വൈകി ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കൊച്ചിയിലെത്തിയത്. 133 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഗര്‍ഭിണികളും കുട്ടികളും റംസാന്‍ വ്രതമെടുക്കുന്നവരും ഉണ്ടായിരുന്നു. ഇവര്‍ക്ക് ആകെ കിട്ടിയത് ഒരു ബ്രഡും കാപ്പിയും. യാത്രക്കാര്‍ ബഹളം വച്ചതിന് ശേഷമാണ് ഇതെങ്കിലും കിട്ടിയത്.

Air India

വിമാനത്താവളത്തിലെ എയര്‍ഇന്ത്യ കൗണ്ടറിന് മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് ഹോട്ടലിലേയ്ക്ക് മാറ്റിയതെന്നും യാത്രക്കാര്‍ പറഞ്ഞു. ഞായറാഴ്ച വൈകി അബുദാബിയിലെത്തിയ വിമാനത്തിന്റെ മുന്നിലെ ചില്ല് പൊട്ടിയതാണ് യാത്ര വൈകാന്‍ കാരണമായത്.

എന്നാല്‍ ഇക്കാര്യം യാത്രക്കാരെ അറിയിത്ത് വേണ്ടസൗകര്യം ഒരുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വിമാനം ഉടന്‍ പുറപ്പെടുമെന്ന് ആവര്‍ത്തിച്ചുള്ള അനൗണ്‍സ്‌മെന്റും ഉണ്ടായി. പക്ഷേ തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെട്ടത് 24 മണിയ്ക്കൂര്‍ വൈകിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+