കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറി; വിമാനത്തിൽ 3 എംപിമാർ
കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റെൺവേയിൽ നിന്നും തെന്നിമാറി. എഐ 504 വിമാനമാണ് തെന്നിമാറിയത്. ഇതോടെ വിമാനത്തിന്റെ തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ചു. രാത്രി 10.15നാണ് സംഭവം. യാത്രക്കാരിൽ ഒരാളായ ഹൈബി ഈഡൻ എംപിയാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്.

'ഈ ഫ്ലൈറ്റിൽ എന്തോ അസ്വാഭാവികമായി സംഭവിച്ചിട്ടുണ്ട്. എഐ 504, റൺവേയിൽ നിന്നും വിമാനം തെന്നിമാറിയെന്ന് മനസിലാക്കാനാണ് സാധിച്ചത്. ഇതുവരെ ആയിട്ടും ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തിട്ടില്ല', ഹൈബി ഈഡൻ എംപി കുറിച്ചു.
എൻജിൻ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് വിമാനജീവനക്കാർ അറിയിച്ചതായി ഹൈബിയെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. എഞ്ചിന് സംഭവിച് സാങ്കേതിക തകരാർ ടെക്നീഷ്യൻമാർ പരിശോധിച്ച് വരികയാണ്. വിമാനം റൺവേയിൽ നിന്ന് പാർക്കിങിലേക്ക് മാറ്റിയിട്ടുണ്ട്. എൻജിൻ വൈബ്രേഷന് പ്രശ്നം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഒരു മണിക്കൂറായി യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. പ്രശ്നം പരിഹരിച്ച വൈകാതെ പുറപ്പെടുമെന്നാണ് കരുതുന്നതെന്നും മനോരമ ഓൺലൈൻ റിപ്പോർട്ടിൽ പറഞ്ഞു. ഹൈബിയെ കൂടാതെ ആന്റോ ആന്റണി, ജെബി മേത്തര്‍ എന്നീ എംപിമാരും വിമാനത്തിൽ ഉണ്ട്.












Click it and Unblock the Notifications