ദുബായിലേക്ക് പറന്ന വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി; വന്‍ അപകടം ഒഴിവായി
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 539 വിമാനത്തിനാണ് യാത്രക്കിടെ തകരാര്‍ സംഭവിച്ചത്.
തിരുവനന്തപുരം: ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ നേരത്തിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം ഉടന്‍ തിരിച്ചിറക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 539 വിമാനത്തിനാണ് യാത്രക്കിടെ തകരാര്‍ സംഭവിച്ചത്.
വിമാനം സ്വയം നിയന്ത്രിക്കുന്ന ഓട്ടോ പൈലറ്റ് സംവിധാനമാണ് തകരാറിലായതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ 179 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ചതിനു ശേഷമാണ് വിമാനം ലാന്‍ഡു ചെയ്തത്.

വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനാല്‍ വിമാനത്താവളത്തില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വൈകിട്ട് 5.55നാണ് വിമാനം പുറപ്പെട്ടത്. തുടര്‍ന്ന് ഇന്ധനം കൂടുതലുള്ള സമയത്ത് ലാന്‍ഡിങ് അപകടമുണ്ടാക്കുമെന്നതിനാല്‍ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.












Click it and Unblock the Notifications