കരിപ്പൂരില്‍ ഒഴിവായത് വന്‍ വിമാന ദുരന്തം! എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു...
നിറയെ യാത്രക്കാരുമായി പുറപ്പെട്ട വിമാനം പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും പറന്നുയരുന്നതിനിടെ റണ്‍വേയില്‍ വെച്ചാണ് ടയര്‍ പൊട്ടിത്തെറിച്ചത്. ഏപ്രില്‍ 24 തിങ്കളാഴ്ച രാവിലെ 11:30നാണ് സംഭവം.
നിറയെ യാത്രക്കാരുമായി പുറപ്പെട്ട വിമാനം പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 125 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ടയര്‍ പൊട്ടിത്തെറിച്ചയുടനെ വിമാനം ആടിയുലഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു. അപകടം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ വിമാനം തിരികെ വിളിച്ചു.

ദുബായിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം...
രാവിലെ 11.30ന് കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ടേക്ക് ഓഫിന് ശേഷം പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്.

125 യാത്രക്കാര്‍...
ടയര്‍ പൊട്ടിത്തെറിച്ചതോടെ വിമാനം ആടിയുലഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു. 125 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എല്ലാവരും.

മറ്റു സര്‍വ്വീസുകളെ ബാധിച്ചു...
അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം തിരികെ വിളിച്ചു. യാത്രക്കാരെ ഇറക്കിയതിന് ശേഷം വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള മറ്റു വിമാന സര്‍വ്വീസുകളും വൈകുകയാണ്.

ദൈവത്തോട് നന്ദി പറഞ്ഞ് യാത്രക്കാര്‍....
വന്‍ വിമാന ദുരന്തമാണ് കരിപ്പൂരില്‍ ഒഴിവായത്. അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വിമാനത്തിലെ യാത്രക്കാര്യ ദൈവാനുഗ്രഹം കൊണ്ടാണ് അപകടം ഒഴിവായതെന്നും ചില യാത്രക്കാര്‍ പ്രതികരിച്ചു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications