ഒടുവിൽ ഗവർണർക്കും കിട്ടി എയർ ഇന്ത്യയുടെ വക പണി!! ഒന്നര മണിക്കൂർ കുടുങ്ങി!!മുട്ടൻ പണി?
കഴിഞ്ഞ ദിവസം രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. മലപ്പുറം താനൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു ഗവർണർ എത്തിയത്
കരിപ്പൂർ: എയർഇന്ത്യയുടെ അനാസ്ഥ ആദ്യമായിട്ടല്ല വാർത്തകളിലിടം നേടുന്നത്. എയർ ഇന്ത്യയിൽ യാത്ര ചെയ്തിട്ടുളള ഒട്ടുമിക്ക ആളുകളും പണി വാങ്ങിയിട്ടുള്ളവരുമായിരിക്കും. എന്നാൽ ഇത്തവണ പണി കിട്ടിയതാകട്ടെ സാക്ഷാൽ ഗവർണർ പി. സാദാശിവത്തിനും. എയർ ഇന്ത്യ പണിഞ്ഞത് കാരണം ഒന്നര മണിക്കൂറോളമാണ് ഗവർണർക്ക് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. മലപ്പുറം താനൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു ഗവർണർ എത്തിയത്. പതിനൊന്ന് മണിക്കുള്ള വിമാനത്തിലാണ് അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്.

ദോഹയിൽ നിന്നുള്ള കണക്ഷൻ വിമാനത്തിലെ യാത്രക്കാരെ കൂടി കയറ്റിയാണ് വിമാനം തിരുവനന്തപുരത്തേക്ക് പോവുക. പതിനൊന്നു മണിക്ക് മുമ്പ് എത്തേണ്ടിയിരുന്ന വിമാനം കരിപ്പൂരിലെതതിയത് 11.50നായിരുന്നു. പരിശോധന നടപടികൾ കഴിഞ്ഞ് യാത്രക്കാർ വിമാനത്തിലെത്തിയപ്പോഴേക്കും 12 മണി കഴിഞ്ഞു. ഇതിനിടെ ജോലി കഴിഞ്ഞെന്ന് അറിയിച്ച് വിമാനത്തിലെ പൈലറ്റ് ഇറങ്ങിപ്പോയി.
മറ്റൊരു പൈലറ്റിനെ സഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് വിമാനം പുറപ്പെടുമ്പോഴേക്കും പന്ത്രണ്ടര കഴിഞ്ഞു. എയർഇന്ത്യയുടെ നടപടിയിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. സംഭവത്തിൽ ഗവർണർ എയർഇന്ത്യയോട് വിശദീകരണം തേടുമെന്നാണ് സൂചന. തേസമയം സംഭവത്തെ കുറിച്ച് എയർഇന്ത്യ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications