Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യയുടെ ദില്ലി- ഫ്രാങ്ക്ഫര്‍ട്ട് വിമാനം തിരിച്ചിറക്കി: കാരണം മര്‍ദ്ദത്തിലെ വ്യത്യാസം!!

എയര്‍ ഇന്ത്യയുടെ ദില്ലി ഫ്രാങ്ക്ഫുര്‍ട്ട് വിമാനം ടെയ്ക്ക് ഓഫ് കഴിഞ്ഞ് 15 നിമിഷത്തിന് ശേഷം തിരിച്ചിറക്കി. വിമാനത്തിലെ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം ഉയര്‍ന്നു പറന്നതോടെ മര്‍ദ്ദത്തില്‍ വന്ന വ്യത്യാസം കാരണം തിരിച്ചിറക്കുകയായിരുന്നു. 220 യാത്രക്കാരുള്ള വിമാനമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്.

വിമാനം 20000 അടി ഉയരത്തിലെത്തിയതോടെ വിമാനത്തിലെ മര്‍ദ്ദത്തില്‍ ഡികംപ്രഷന്‍ വ്യത്യാസം വരികയും തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് തിരിച്ചിറക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ എ 11 21 ദില്ലി ഫ്രാങ്ക്ഫുര്‍ട്ട് വിമാനമാണ് സാങ്കേതിക തകരാറിനെ കുറിച്ച് തിരിച്ചിറക്കിയത്. വിമാനത്തിലെ 220 യാത്രക്കാരുടെ സുരക്ഷയെ കണക്കാക്കിയാണ് വിമാനം തിരിച്ചറിക്കയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Air india

ഇതേ തുടര്‍ന്ന് ഈ റൂ്ട്ടില്‍ സമയം ക്രമീകരിച്ചു. എയര്‍ ഇന്ത്യ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നും അതിനാല്‍ എല്ലാ സുരക്ഷയും ഉറപ്പ് നല്‍കാന്‍ ബാധ്യസ്ഥരാണെന്നും എയര്‍ ഇന്ത്യയുടെ വക്താവ് അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം വര്‍ധിക്കുന്തോറും അന്തരീക്ഷത്തിലെ വായു നേര്‍ത്തതാകുകയും ചെയ്യുന്നു. അതിനാല്‍ വിമാനത്തിനകത്തെ മര്‍ദ്ദം തുല്യമാക്കിയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് പരിക്കില്ലാതെ യാത്ര ചെയ്യാനാകു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+