കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ സ്വീകരിച്ചതാണോ? കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന വേണ്ടെന്ന് എയർ ഇന്ത്യ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന വിമാന യാത്രക്കാർക്കുള്ള പുതിയ പ്രഖ്യാപനവുമായി എയർ ഇന്ത്യ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയുടെ ആവശ്യമില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ കൊവിഡ് വാക്സിൻറെ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് ഈ ഇളവ് ലഭിക്കുക. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകമായിട്ടുള്ളത്.

ലിംഗായത്തുകളെ ഒപ്പം നിർത്താൻ കോൺഗ്രസ്: ചരിത്രം മാറ്റിക്കുറിയ്ക്കും.. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്ത്രം...ലിംഗായത്തുകളെ ഒപ്പം നിർത്താൻ കോൺഗ്രസ്: ചരിത്രം മാറ്റിക്കുറിയ്ക്കും.. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്ത്രം...

നേരട്ടെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന ഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്ത് വിമാനയാത്രയ്ക്ക് അനുമതി നൽകിയിരുന്നുള്ളൂ. എയര്‍ ഇന്ത്യ വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റിൽ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും ഇതിന് സമാനമായ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

 airindia-03-1499056054-

Recommended Video

cmsvideo
17,481 new Cases In Kerala | Oneindia Malayalam

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനയിലുള്ള എന്നാണ് എയര്‍ ഇന്ത്യ ആദ്യം ഉത്തരവിറക്കിയത്. ഇന്‍റര്‍നാഷണല്‍ യാത്രക്കാര്‍ക്കാണോ ഡൊമസ്റ്റിക് യാത്രക്കാര്‍ക്കാണോ ഇളവ് ബാധകമെന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ഉത്തരവില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്യുകയായിരുന്നു. ആഭ്യന്തര യാത്രക്കാർക്ക്​ മാത്രമാണ്​ കമ്പനി നൽകിയിട്ടുള്ള ഈ ഇളവെന്നാണ് ട്വീറ്റ്. അതേ സമയം വിദേശത്തു നിന്ന്​ കേരളത്തിലേക്ക്​ വരുന്നവർക്ക്​ ആർടിപിസിആർ ടെസ്റ്റ് വേണമെന്ന മാർഗ്ഗനിർദേശം തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു.

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Air India says no RTPCR test for people who fully vaccinated to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X