കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലേയ്ക്ക് കേരളത്തിന്‍റെ സ്വന്തം വിമാനം എയര്‍ കേരള യാഥാര്‍ത്ഥ്യമാകുന്നു?

Google Oneindia Malayalam News

ദില്ലി: ഗള്‍ഫ് നാടുകളിലേയ്ക്ക് സര്‍വീസ് നടത്താന്‍ കേരളത്തിന്റെ പ്രത്യേക വിമാനക്കമ്പനി എയര്‍കേരളയ്ക്ക് തടസമാകുന്ന പ്രധാന കടമ്പ നീങ്ങുന്നു. 2004 ലെ വ്യവസ്ഥ ഇളവുചെയ്തുള്ള പുതിയ വ്യോമനയം വ്യോമമന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. അടുത്തയാഴ്ച മന്ത്രിസഭ പുതിയയം അഗീകരിയ്ക്കുമെന്നാണ് അറിയുന്നത്.

രാജ്യത്തിനകത്ത് അഞ്ച് വര്‍ഷം സര്‍വീസ് നടത്തിയ പരിചയവും 20 വിമാനങ്ങളും വേണമെന്ന ചട്ടമാണ് (5/20) ഭേദഗതി ചെയ്യുന്നത്. പുതിയ ഭേദഗതി അനുസരിച്ച് അഞ്ച് വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധമില്ല. ആഭ്യന്തര സര്‍വീസ് നടത്തുന്ന പല വിമാന കമ്പനികളും വിദേശ സര്‍വീസിനുള്ള തയ്യാറെടുപ്പിലാണ്.

Air Kerala

അഞ്ച് വര്‍ഷത്തെ സര്‍വീസ് എന്ന കടമ്പയില്‍ നിന്നും രക്ഷപ്പെട്ടാലും 20 വിമാനങ്ങള്‍ എന്ന നിബന്ധന എയര്‍ കേരളയ്ക്ക് തടസമായേക്കും. അതേ സമയം മറ്റ് കമ്പനികളുമായി സംയുക്ത സംരഭത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. കൊച്ചി അന്താരഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായിട്ടാണ് എയര്‍കേരള രജിസ്്റ്റര്‍ ചെയ്തത്.

English summary
Air Kerala project set to take wings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X