Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ കേരളയുടെ ആദ്യ വിമാനം നവംബറില്‍

കൊച്ചി:പ്രവാസികളുടെ ഏക്കാലത്തെയും സ്വപ്‌നമായ എയര്‍ കേരളയുടെ ആദ്യ വിമാനം നവംബറില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. ആഭ്യന്തരവിമാന സര്‍വീസുകള്‍ക്ക് ആദ്യം 15 സീറ്റുകളുള്ള ചെറിയവിമാനങ്ങള്‍ ഉപയോഗിക്കാനാണു തീരുമാനം.

വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസുകള്‍. സിയാലിന്റെ സാധ്യതാപഠന റിപ്പോര്‍ട്ട് ഏപ്രിലില്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

air-kerala.jpg -Properties

പ്രധാന വിമാനത്താവളങ്ങള്‍ക്കു പുറമേ മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സേലം, പോണ്ടിച്ചേരി, ബെല്‍ഗാം, മംഗളൂരു എന്നീ ചെറുവിമാനത്താവളങ്ങളിലെ വിപണിസാധ്യതയും പഠനവിധേയമാക്കി.
ഈ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റു ഗതാഗത സൗകര്യങ്ങള്‍, ഇവ ഉപയോഗിക്കാന്‍ യാത്രക്കാരന് എത്രത്തോളം പണച്ചെലവ് വരും തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയ പഠനമാണ് സിയാല്‍ നടത്തിയത്.

പ്രവാസികളില്‍ നിന്നും യാത്ര സംബന്ധിച്ച് നിരന്തരമുണ്ടാകുന്ന പരാതികള്‍ കണക്കിലെടുത്താണ് എയര്‍ കേരള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ ആദ്യപടിയായി ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+