യാത്രക്കാരെ വിമാനക്കമ്പനികള്‍ പിഴിയുന്നു
കൊച്ചി: ആകാശ യാത്ര ജനങ്ങള്‍ക്ക് സുഖകരമല്ലാതായി കൊണ്ടിരിക്കുകയാണ്. വിമാന കമ്പനികള്‍ അത്തരത്തിലാണ് യാത്രക്കാരെ പിഴിയുന്നത്. ക്രിസ്തുമസ്, പുതുവത്സരം,സ്കൂള്‍ അവധി, ടൂറിസം സീസണ് എന്നിവ മുന്നില്‍ കണ്ട് എല്ലാ വിമാന കമ്പനികളും കേട്ടു കേള്‍വിയില്ലാത്ത വിധത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ബാധ്യത ആയിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയാണ് വര്‍ദ്ധന. റോക്കറ്റ് പോലെ ആണ് നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് മലയാളികളാണ് ഈ സീസണില്‍ നാട്ടിലെത്തുന്നത്. ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്താന്‍ 450 ദിര്‍ഹം കൊടുത്ത യാത്രക്കാര്‍ ഇനി 1500 ദിര്‍ഹം നല്‍കണം. ഇത് എയര്‍ ഇന്ത്യാ എക്സ്പ്രസ് യാത്രാ നിരക്കാണ്. മറ്റു കമ്പനികള്‍ ഇതിലും വലിയ നിരക്കാണ് പറയുന്നത്. കൂടിയ തുക കൊടുത്താല്‍ പോലും ടിക്കറ്റ് കിട്ടാന്‍ ഇല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

എമിറേറ്റ്സ്, ഇത്തിഹാദ്,എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാക്കനിയാണ്. എമിറേറ്റ്സ് എയര്‍ലൈനില്‍ വണ്‍വേയ്ക്ക് 1840 ദിര്‍ഹമാണ് നിരക്ക്. ഗള്‍ഫിലെ സ്കൂളുകളില്‍ ശീതകാല അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഈ തിരക്ക് മുതലെടുത്താണ് വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് ഇങ്ങനെ പിടിച്ചു പറിക്കുന്നത്.
ഇന്‍ഡിഗൊ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ 3,247 ദിര്‍ഹവും, ജെറ്റിലാണെങ്കില്‍ 3,281 ഉം, ഇത്തിഹാദ് എയര്‍വെയ്സിലാണെങ്കില്‍ 3,813 ദിര്‍ഹവുമാണ് നല്‍കേണ്ടത്. സാധാരണക്കാരെ സഹായിക്കാന്‍ എത്തിയ ബജറ്റ് എയര്‍ലൈനുകളും നിരക്ക് കൂട്ടുന്ന കാര്യത്തില്‍ മത്സരിക്കുകയാണ്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications