ഗൾഫ് റൂട്ടുകളിലെ വിമാന ടിക്കറ്റുകൾക്ക് 25,000-40,000 വരെ, അവധിക്കാലത്ത് വെട്ടിലായി പ്രവാസികൾ, നടപടി വേണം
അവധിക്കാലത്ത് പ്രവാസികളെ ഏറ്റവും വിഷമത്തിലാക്കുന്നതാണ് നാട്ടിലേക്കുളള വിമാന ടിക്കറ്റ് നിരക്കിലെ കുത്തനെയുളള വർധനവ്. ഈ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചും ഉളള വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് കാരണം മലയാളികൾ അടക്കമുളളവർ പ്രതിസന്ധിയിലാണ്.
വിമാന ടിക്കറ്റ് നിരക്കിലെ അന്യായ വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
കെസി വേണുഗോപാലിന്റെ പ്രതികരണം: '' ക്രിസ്മസ്-പുതുവത്സര ആഘോഷ സീസണിൽ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ പ്രിയപ്പെട്ടവർ. എന്നാൽ, വിമാന ടിക്കറ്റിലെ വർധന മൂലം ഏറെ പ്രതിസന്ധിയിലാണ് പ്രവാസി മലയാളികൾ എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ ഇത്തരം നിരക്ക് വർധനവ് സാധാരണക്കാരായ യാത്രക്കാർക്ക് ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്.

ഈ സീസണിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കും രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിലെ അന്യായ വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡുവിന് കത്ത് നൽകിയിട്ടുണ്ട്.
അവധിക്കാല തിരക്ക് മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്കുകൾ പലപ്പോഴും പലമടങ്ങായി കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം മധ്യവർഗത്തിനും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും വിമാനയാത്ര പ്രായോഗികമല്ലാത്തതാകുന്നു. നിലവിൽ കേരളത്തിൽ നിന്ന് ദുബായ്, അബുദാബി ഉൾപ്പെടെയുള്ള ഗൾഫ് റൂട്ടുകളിലെ വൺ-വേ ഇക്കോണമി ടിക്കറ്റുകൾക്ക് 25,000 മുതൽ 40,000 വരെ നിരക്കാണ് ഈടാക്കുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ ആഭ്യന്തര റൂട്ടുകളിൽ ഇത് 15,000 മുതൽ 20,000 ന് മുകളിലേക്ക് ഉയരുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 25 ലക്ഷം മലയാളികളെയും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെയും ഇത്തരം നിരക്ക് വർധനവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരമാവധി പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. നിലവിലുള്ള നിരക്ക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അന്യായമായ നിരക്ക് വർധനവിന് വിമാനക്കമ്പനികൾക്ക് പിഴ ചുമത്തേണ്ടത് അനിവാര്യവുമാണ്. ടിക്കറ്റ് നിരക്കുകൾ തത്സമയം നിരീക്ഷിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്നുള്ള ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ''.
-
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ












Click it and Unblock the Notifications