നാടുപിടിക്കാനാവാതെ മറുനാടന്‍ മലയാളികള്‍; മുംബൈ-കൊച്ചി വിമാനനിരക്ക് 39,999 രൂപ!
ക്രിസ്മസും ന്യൂയറുമൊക്കെ എത്താൻ ഇനി ദിവസങ്ങൾ മാത്രം ആണ് ബാക്കി. മറുനാട്ടിലുള്ള മലയാളികൾ ഒക്കെ നാട്ടിലെത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഈ ദിവസങ്ങൾ ചിലവിടാം എന്ന ആഗ്രഹത്തിലാണ്. എന്നാൽ പുറംനാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ല. കാരണം അത്യാവശ്യം നല്ല കാശ് പൊടിയുന്ന കാര്യമാണ് കേരളത്തിലേക്ക് ഉള്ള യാത്ര.
കീശ കാലിയാവുന്ന നിരക്കാണ് വിമാന യാത്രക്കും ട ബസ് യാത്രയ്ക്കും ട്രെയിൻ യാത്രയ്ക്കും. മിക്ക പ്രധാന നഗരങ്ങളിൽ നിന്നും ട്രെയിൻ ടിക്കറ്റുകൾ കിട്ടാനുമില്ല. കുടുംബത്തോടൊപ്പം നാച്ചിൽ എത്തുക എന്നത് അതുകൊണ്ട് തന്നെ പലർക്കും സ്വപ്നമാകുന്നു. കേരളത്തിൽനിന്ന് ഡൽഹി പോലെയുള്ള സ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അവസ്ഥയും വളരെ കഷ്ടമാണ്.

ഡിസംബർ 23ന് കേരളത്തിലേക്കു പോകാനായി 4 നഗരങ്ങളിൽ നിന്ന് വ്യാഴാഴ്ച വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ നൽകേണ്ടിവന്നത് വലിയ തുകയാണെന്നാണ് റിപ്പോർട്ട്. നേരിട്ടുള്ള നോൺ-സ്റ്റോപ് ഫ്ലൈറ്റുകളാണ് ഇവ. വിമാനനിരക്ക് ലഭ്യമാക്കുന്ന ഗൂഗിൾ ഫ്ലൈറ്റ്സ് പ്ലാറ്റ്ഫോമിലെ നിരക്കുകൾ ആണ് താഴെ നൽകിയിരിക്കുന്നക്. ഡിസംബർ 23ലേക്കുള്ള നിരക്ക് രൂപയിൽ,ബ്രാക്കറ്റിൽ കുറഞ്ഞ ശരാശരി നിരക്കും നൽകുന്നു. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹി: തിരുവനന്തപുരം:21,085-29,581 (9,100-13,000)
∙ കൊച്ചി: 22,285-28,558 (8,700-14,000)
∙ കോഴിക്കോട്: 19,730 (6,600-15,000)
∙ കണ്ണൂർ: ടിക്കറ്റ് ലഭ്യമല്ല (8,600-11,500)

മുംബൈ- തിരുവനന്തപുരം:19,068-25,001 (5,800-10,500 രൂപ)
∙ കൊച്ചി: 11,718-39,999 (5,900-12,000 രൂപ)
∙ കോഴിക്കോട്: 17,283-18,002 (5,000-6,200)
∙ കണ്ണൂർ: 15,900 രൂപ (3,400-7,200)
ബെംഗളൂരു: തിരുവനന്തപുരം:16,700-17,100 (4,500-6,000)
∙ കൊച്ചി: 11,700- 14,500 (2,400-3,800)
∙ കോഴിക്കോട്: 9,100-10,000 (5,000-7,500)
∙ കണ്ണൂർ: 17,000-17,239 (4,200-6,700)

ചെന്നൈ
∙ തിരുവനന്തപുരം:12,650-14,129 (5,000-7,900)
∙ കൊച്ചി: 11,818-18,036 (3,950-8,500)
∙ കോഴിക്കോട്: 6,989-14,729 (4,300-5,900)
∙ കണ്ണൂർ: 14,023 (5,500-9,900)

ട്രെയിൻ
ബെംഗളൂരു: കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ 4 മാസം മുൻപേ തീർന്നുവെന്നാണ് വിവരം. തെക്കൻ കേരളത്തിലേക്ക് കെഎസ്ആർ-ബെംഗളൂരു കന്യാകുമാരി എക്സ്പ്രസും മൈസൂരു-കൊച്ചുവേളി എക്സ്പ്രസും കെഎസ്ആർ ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസുമാണ് പ്രതിദിന ട്രെയിനുകൾ. 4 പ്രതിവാര, ദ്വൈവാര ട്രെയിനുകൾ ഉണ്ടെങ്കിലും വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസില്ല. മലബാറിലേക്ക് യശ്വന്ത്പുര-കണ്ണൂർ (സേലം വഴി) എക്സ്പ്രസും കെഎസ്ആർ ബെംഗളൂരു-കണ്ണൂർ (മംഗളൂരു വഴി) എക്സ്പ്രസുമാണ് പതിവ് സർവീസുകൾ.

ചെന്നൈ: തിരുവനന്തപുരം ഭാഗത്തേക്ക് പാലക്കാട് വഴി ദിവസേന 2 ട്രെയിനുകൾ മാത്രം. മറ്റു രണ്ടു ട്രെയിനുകൾ മധുര, തിരുച്ചിറപ്പള്ളി വഴി. വടക്കൻ കേരളത്തിലേക്ക് പാലക്കാട് വഴി ദിവസേന മൂന്നു ട്രെയിനുകൾ. എല്ലാ ട്രെയിനുകളിലും റിസർവേഷൻ മാസങ്ങൾക്കു മുൻപേ കഴിഞ്ഞു.
മുംബൈ: ഒരു ട്രെയിനിലും കൺഫേംഡ് ടിക്കറ്റ് ഇല്ല. നേരത്തെയുണ്ടായിരുന്ന ശീതകാല സ്പെഷൽ ട്രെയിനുകൾ ഏതാനും വർഷങ്ങളായി ഇല്ല.

ഡൽഹി
അവധിക്കാലത്തേക്ക് ടിക്കറ്റ് ലഭ്യമല്ലെന്നാണ് വിവരം . കേരളത്തിലേക്ക് പ്രതിദിനമുള്ളത് രണ്ടേ രണ്ടു ട്രെയിനുകൾ. ഇതിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് എറണാകുളം വരെയാണ്. തിരുവനന്തപുരം വരെയുള്ളത് കേരള എക്സ്പ്രസും. ബാക്കിയുള്ളതെല്ലാം പ്രതിവാര ട്രെയിനുകളാണ്.
ബസ്
ചെന്നൈ
കോഴിക്കോട് ഭാഗത്തേക്ക് കെഎസ്ആർടിസി സർവീസ് ഇല്ല എന്നാണ് റിപ്പോർട്ട്
സ്വകാര്യ ബസ് നിരക്ക് (ഡിസംബർ 23):
∙ തിരുവനന്തപുരം: 2,500-4,700 രൂപ
∙ എറണാകുളം: 3,500-5,000 രൂപ
∙ കോഴിക്കോട്: 2,500-4,000 രൂപ

ബെംഗളൂരു
കേരള ആർടിസി 20 മുതൽ 24 വരെ പ്രതിദിനം 10 സ്പെഷൽ ബസുകൾ. തിരക്കുള്ള 22നും 23നും 18 സർവീസുകൾ. ശബരിമല സീസൺ കാരണം കൂടുതൽ ബസുകൾ ലഭിക്കുന്നില്ല. കർണാടക ആർടിസി 22നും 23നും മാത്രം കേരളത്തിലേക്ക് 42 സ്പെഷൽ ബസുകൾ ഓടിക്കും.
സ്വകാര്യ ബസ് നിരക്ക് (ഡിസംബർ 23):
∙ തിരുവനന്തപുരം: 3900- 5500 രൂപ
∙ കൊച്ചി: 3300- 5000 രൂപ
∙ കോഴിക്കോട്: 2000-3000 രൂപ.












Click it and Unblock the Notifications