രക്ഷാപ്രവര്‍ത്തനത്തിനും കേരളം പണം നല്‍കണം..... വ്യോമസേനയ്ക്ക് നല്‍കേണ്ടത് 25 കോടി!!
Recommended Video

തിരുവനന്തപുരം: പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്ന് കരുതിയ സഹായങ്ങള്‍ കുറയുന്നു. നേരത്തെ റേഷനും മറ്റ് കാര്യങ്ങള്‍ക്കും കേരളം പണം നല്‍കണമെന്ന് പറഞ്ഞ കേന്ദ്രം ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിനായി 25 കോടി രൂപ വ്യോമസേനയ്ക്ക് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കേരളത്തില്‍ 31000 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നും, എന്നാല്‍ കേന്ദ്രം ആകെ അനുവദിച്ചത് 600 കോടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് കുറച്ചാല്‍ കേരളത്തിന് ആകെ ലഭിക്കുക 336 കോടി രൂപയാണെന്നും പിണറായി പറഞ്ഞിരുന്നു. അതേസമയം വ്യോമസേനയ്ക്ക് പണം നല്‍കണമെന്ന കാര്യം പുറത്താകുന്നത് ഇത് ആദ്യമായിട്ടാണ്. അതേസമയം എല്ലാം തുകയും കൂടി കൂട്ടുമ്പോള്‍ 290 കോടി കേരളം കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടി വരും. നിയമസഭയില്‍ വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രളയാനന്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സംസ്ഥാനം കഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications