കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷാപ്രവര്‍ത്തനത്തിനും കേരളം പണം നല്‍കണം..... വ്യോമസേനയ്ക്ക് നല്‍കേണ്ടത് 25 കോടി!!

Google Oneindia Malayalam News

Recommended Video

cmsvideo
വ്യോമസേനയ്ക്ക് കേരളം നല്‍കേണ്ടത് 25 കോടി

തിരുവനന്തപുരം: പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്ന് കരുതിയ സഹായങ്ങള്‍ കുറയുന്നു. നേരത്തെ റേഷനും മറ്റ് കാര്യങ്ങള്‍ക്കും കേരളം പണം നല്‍കണമെന്ന് പറഞ്ഞ കേന്ദ്രം ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിനായി 25 കോടി രൂപ വ്യോമസേനയ്ക്ക് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1

കേരളത്തില്‍ 31000 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നും, എന്നാല്‍ കേന്ദ്രം ആകെ അനുവദിച്ചത് 600 കോടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് കുറച്ചാല്‍ കേരളത്തിന് ആകെ ലഭിക്കുക 336 കോടി രൂപയാണെന്നും പിണറായി പറഞ്ഞിരുന്നു. അതേസമയം വ്യോമസേനയ്ക്ക് പണം നല്‍കണമെന്ന കാര്യം പുറത്താകുന്നത് ഇത് ആദ്യമായിട്ടാണ്. അതേസമയം എല്ലാം തുകയും കൂടി കൂട്ടുമ്പോള്‍ 290 കോടി കേരളം കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടി വരും. നിയമസഭയില്‍ വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രളയാനന്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സംസ്ഥാനം കഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായിരിക്കുന്നത്.

പ്രതിപക്ഷ ഐക്യത്തെ രാഹുല്‍ ഒന്നിപ്പിക്കും.... മമതയുമായി കൂടിക്കാഴ്ച്ച, യോഗം ഡിസംബര്‍ പത്തിന്പ്രതിപക്ഷ ഐക്യത്തെ രാഹുല്‍ ഒന്നിപ്പിക്കും.... മമതയുമായി കൂടിക്കാഴ്ച്ച, യോഗം ഡിസംബര്‍ പത്തിന്

'മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 140 സീറ്റ് നേടും'; വോട്ടെടുപ്പില്‍ തീര്‍ന്നത് രണ്ടുകാര്യങ്ങള്‍!!'മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 140 സീറ്റ് നേടും'; വോട്ടെടുപ്പില്‍ തീര്‍ന്നത് രണ്ടുകാര്യങ്ങള്‍!!

English summary
ariforce wants 25 crore from kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X