വിമാന യാത്രയ്ക്ക്ക്കിടെ സ്ത്രീയുടെ ജീവന്‍ രക്ഷിച്ച സംഭവം കണ്ണൂര്‍ സ്വദേശിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
കണ്ണൂര്‍: വിമാന യാത്രയ്ക്കിടയില്‍ സഹയാത്രികയുടെ ജീവന്‍ രക്ഷിച്ച കണ്ണൂരുകാരന്റെ ധീരതയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് എയര്‍പോര്‍ട്ട്ല്‍ നിന്നും ദമാമിലേക്കുള്ള പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ സംഭവം അരങ്ങേറിയത്. തനിച്ച് യാത്രചെയ്യുകയായിരുന്ന പാലക്കാട് സ്വദേശിക്കാണ് പുനര്‍ജന്മം ലഭിച്ചത്.
സ്ത്രീവിരുദ്ധ ഹിറ്റ് ഡയലോഗുകൾ പൊളിച്ചടുക്കി ട്രോളന്മാർ.. മമ്മൂക്കയ്ക്കും ലാലേട്ടനും ട്രോളുകൾ!!
വിമാന യാത്രയ്ക്കിടെ അബോധാലസ്ഥയിലായ സൈനബയെ ഫസ്റ്റ് എയ്ഡ് നല്‍കി ജീവന്‍ രക്ഷിച്ച കണ്ണൂര്‍ സ്വദേശി ഫസലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിക്കൊണ്ടിരിക്കുന്നത്. യാത്രാ മദ്ധ്യേ അബോധാവസ്ഥയിലായ സഹയാത്രിക സൈനബയെ വിമാനത്തിലെ ജീവനക്കാര്‍ പോലും തിരുഞ്ഞുനോക്കില്ല. അപ്പോള്‍ സ്വയം മുന്നോട്ട് വന്ന ഫസല്‍ എന്ന ചെറുപ്പക്കാരന്‍ അവരുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു എന്ന ഒരു മലപ്പുറം സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് കണ്ണൂര്‍ വിശേഷം പേജില്‍ക്കൂടി വൈറലായത്.

സംഭവം ഇങ്ങനെ
ഒക്ടോബര്‍ 28ന് രാത്രിയാണ് കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന പാലക്കാട് സ്വദേശി സൈനബയ്ക്ക് ബോധക്ഷയമുണ്ടായത്.

വൈദ്യസഹായം ലഭിച്ചോ
വിമാനത്തില്‍ അതിനുള്ള സംവിധാനങ്ങല്‍ ഇല്ലായിരുന്നതിനാല്‍ അവര്‍ക്ക് വൈദ്യസഹായം ലഭിച്ചില്ല. ഇന്‍ഷുറന്‍സ് ഇല്ലാത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം ആയതിനാല്‍ ക്യാബിന്‍ ക്രൂവും ആ സ്ത്രീയെ സഹായിക്കാന്‍ ശ്രമിക്കാതെ പേടിച്ചു മാറി നില്‍കുകയായിരുന്നു.

യുവാവ് എന്ത് ചെയ്തു
സ്ത്രീയുടെ അടുത്തേക്ക് ചെന്ന യുവാവ് അവര്‍ക്ക് സിപിഅര്‍ നല്‍കി. ബോധം വന്നപ്പോള്‍ കൈകാലുകള്‍ തിരുമ്മി ചൂടാക്കികൊടുത്തു അവരെ ബോധത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.ബോധം വന്നപ്പോഴേക്കും സ്ത്രീ ഛര്‍ദിച്ചു. ഛര്‍ദില്‍ സ്ത്രീയുടെ വസ്ത്രത്തില്‍ ആവാതിരിക്കാന്‍ വേണ്ടി അദ്ദേഹം കയ്യില്‍ വാങ്ങിച്ച അയാള്‍
എല്ലാം വൃത്തിയാക്കി സ്ത്രീയെ സമാധാനിപ്പിച്ചു

പന്നീട് എന്ത് സംഭവിച്ചു
ലാന്റിങ്ങിന് ശേഷം എയര്‍പോര്‍ട്ടിലെ വീല്‍ ചെയര്‍ വരാന്‍ താമസിച്ചതോടെ അവരെയും എടുത്ത് ഫസല്‍ നേരെ എയര്‍പോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സ്ത്രീയുടെ ബന്ധുക്കളും അദ്ദേഹവും കൂടെ ദമ്മാമിലെ മറ്റൊരു ആശുപത്രിയില്‍ അവരെ പ്രവേശിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍
മലപ്പുറം സ്വദേശി എഴുതിയ ഫേസ് ബുക്ക് പോസ്റ്റാണ് കണ്ണൂര്‍ വിശേഷം പേജിലൂടെ വൈറലായത്.