അക്ഷയ് കുമാറിന് പ്രിയപെട്ടവള്‍ ഋതിക എയര്‍ലിഫ്റ്റില്‍ നിന്ന് മലയാളത്തിലേക്ക്
ചിത്രത്തിന്റെ പ്രൊമോഷന്‍ ജോലികളുമായി ബന്ധപെട്ട് കൊച്ചിയിലെത്തിയ ഋതിക മാധ്യമ പ്രവര്‍ത്തകനുമായുളള കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കൊച്ചി: സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ എയര്‍ലിഫ്റ്റില്‍ അക്ഷയ് കുമാറിന് ഒപ്പം മലയാളം നടി ലെനയുടെ മകളായി വേഷമിട്ട റിട്‌സ് ബദിയാനി ഷട്ടര്‍ ബഗ്ഗ്‌സ് നിര്‍മ്മിച്ച് ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരുന്നു.
മലയാളത്തിലെ ആദ്യ സിനിമ പ്രതീക്ഷയോടെ ആണ് നോക്കിക്കാണുന്നത് എന്നും ഒരുപാട് കഴുവുള്ള നടീനടന്മാര്‍ക്ക് ജന്മം നല്‍കിയ മലയാള സിനിമാ മേഖലയില്‍ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യം ആണ് എന്നും ഋതിക പറഞ്ഞു.

ചിത്രത്തിന്റെ പ്രൊമോഷന്‍ ജോലികളുമായി ബന്ധപെട്ട് കൊച്ചിയിലെത്തിയ ഋതിക മാധ്യമ പ്രവര്‍ത്തകനുമായുളള കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സിനിമ റിലീസിനു ശേഷമുള്ള ആദ്യ പ്രതികരണങ്ങളില്‍ ശ്രദ്ദ കേന്ദ്രീകരിച്ചിരിക്കുകയാണ് നായിക. 10 കല്പനകള്‍ 25ാം തിയ്യതിയാണ് കേരളത്തിലെ തീയറ്ററിലുകളില്‍ എത്തിയത്.












Click it and Unblock the Notifications