കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കര്‍ണാടക കൊട്ടറ ചൗക്കിയിലെ ബഷീറിനെ വെട്ടിക്കൊന്ന കേസിലെ ആറു പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ കാസര്‍കോട് ഞെട്ടി. കൊലക്കേസില്‍ അറസ്റ്റിലായവരില്‍ നാലുപേര്‍ കാസര്‍കോട്ടുകാര്‍.

അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപത്തെ ജേര്‍ണലിസ്റ്റ് കോളനിക്കടുത്തുള്ള പുഷ്പരാജ് (23), മൊഗ്രാലിലെ ലതീഷ് (24), ഉപ്പള ചെറുഗോളിയിലെ ശ്രീജിത് പി.കെ എന്ന ശ്രീജു (25), കുഞ്ചത്തൂരിലെ സന്ദേശ് കോട്ട്യാന്‍ (22) എന്നിവരാണ് അറസ്റ്റിലായ കാസര്‍കോട്ടുകാര്‍. കൂടാതെ മംഗളൂരു പാടിയിലെ കിഷന്‍പൂജാരി(22), സഹോദരന്‍ ധനുഷ് പൂജാരി(20) എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.

arrest

മംഗലാപുരം വിമാനത്താവളത്തിലെ എയര്‍കണ്ടീഷണര്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലിചെയ്യുകയായിരുന്നു പുഷ്പരാജ്. അണങ്കൂരില്‍ സൗഹൃദം കുറവാണ്. ആരുമായും അടുപ്പം കാട്ടാറില്ല. 15ന് ഉച്ചയ്ക്ക് മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശാന്താറാമും സംഘവും അണങ്കൂരിലെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ക്ക് വേണ്ടിയായിരുന്നു തിരിച്ചില്‍. അപ്പോഴാണ് മംഗലാപുരത്തെ കൊടുംക്രൂരതയെ കുറിച്ച് നാടറിയുന്നത്.

ജനുവരി മൂന്നിനാണ് കൊട്ടറ ചൗക്കിയിലെ ബഷീറിന് വെട്ടേറ്റത്. ഫാസ്റ്റ്ഫുഡ് കട നടത്തുന്ന ബഷീര്‍ കടപൂട്ടി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അക്രമം. വെട്ടേറ്റ ബഷീര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നാലാംദിവസമാണ് മരിച്ചത്. കാട്ടിപ്പള്ളയിലെ ദീപക് റാവുവിനെ വെട്ടിക്കൊന്നതിന്റെ പ്രതികാരമായാണ് ബഷീറിനെ കൊന്നതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

English summary
Airport mechanic arrested for murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X