കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുള: ക്ഷേത്രത്തിനും ഭാവിതലമുറക്കും ഭീഷണിയെന്ന്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: ആറന്മുള വിമാനത്താവളം വരുന്നത് പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. വിമാനത്താവള നിര്‍മ്മാണം ശബ്ദമലിനീകരണത്തിന് കാരണമാകും. കുന്നുകള്‍ ഇടിച്ച് നിരത്തേണ്ടി വരും. റബ്ബര്‍ തോട്ടങ്ങള്‍ നശിക്കും. ഇത് ഭാവി തലമുറയ്ക്ക് ഭീഷണിയാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാടങ്ങള്‍ നികത്തുന്നത് പമ്പാ നദിയിലെ വെള്ളപ്പൊക്കത്തിന് കാരണമാകും. ഇത് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ക്ഷേത്രത്തിന്റെ ഗോപുരം പഴയതാണ്. കുന്നുകളും മലനിരകളുമെല്ലാം ഇടിക്കുന്നതോടെ വിശ്വാസത്തിന് പോറലേല്‍ക്കും. ക്ഷേത്രത്തിലെ കൊടിമരത്തിന് മുകളില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് പറയുന്നത് തന്ത്രിവിധിക്കും ഇത്തരം കാര്യങ്ങള്‍ ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്കും എതിരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Aranmula airport project

വിമനത്താവളത്തിനായി വയല്‍ നികത്തുന്നത് പരിസ്ഥിതി നാശത്തിന് കാരണമാകുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിമാനത്താവള നിര്‍മ്മാണം ഒരു തരത്തിലും ക്ഷേത്രത്തെ ബാധിക്കില്ലെന്നായിരുന്നു കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ക്ഷേത്രത്തിന്റെ പാരമ്പര്യവും പവിത്രതയും സംരംക്ഷിക്കേണ്ട ബാധ്യത കമ്പനിക്കുണ്ടെന്നും കെജിഎസ് അറിയിച്ചിരുന്നു.

വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിയമ ലംഘനങ്ങള്‍ നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ക്ഷേത്രവും വിമാനത്താവള പദ്ധതി പ്രദേശവും സന്ദര്‍ശിച്ച കമ്മീഷന്‍ 30 ഓളം പേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

English summary
The report of the advocates panel, who conducted a study on the Aranmula airport, said the project will stain the sanctity of the temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X